സാന്‍ സെബാസ്റ്റ്യന്‍: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. റയൽ സോസിഡാഡിനെതിരെ ബാഴ്‌സ സമനില വഴങ്ങി. സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 

12-ാം മിനിറ്റില്‍ പിന്നിലായ ബാഴ്‌സ അന്‍റോയിന്‍ ഗ്രീസ്‌മാന്‍, ലൂയിസ് സുവാരസ് എന്നിവരിലൂടെ ലീഡ് നേടിയെങ്കിലും സോസിഡാഡ് തിരിച്ചടിച്ചു. മത്സരത്തിൽ അപ്രതീക്ഷിതമായി കൂടുതൽ സമയം പന്ത് കൈവശം വച്ചതും സോസിഡാഡ് ആണ്. 16 കളിയിൽ 35 പോയിന്‍റുള്ള ബാഴ്‌സലോണ ആണ് ലീഗില്‍ ഒന്നാമത്. 

എന്നാല്‍ ഇന്ന് രാത്രി 1.30ന് വലന്‍സിയക്കെതിരായ മത്സരത്തിൽ ജയിച്ചാൽ റയൽ മാഡ്രിഡിന് ബാഴ്‌സയെ മറികടക്കാം. നിലവില്‍ 34 പോയിന്‍റാണ് റയൽ മാഡ്രിഡിന്‍റെ സമ്പാദ്യം. എൽ ക്ലാസിക്കോയ്‌ക്ക് മുന്‍പ്  സീസണിൽ
ഒന്നാമതെത്താനുള്ള അവസരമാണ് റയലിന് മുന്നിലുള്ളത്.