ജയിച്ചെങ്കിലും ലിയോണൽ മെസി പരിക്കേറ്റ് മടങ്ങിയത് ബാഴ്‌സയെ ആശങ്കയിലാക്കുന്നുണ്ട്

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗില്‍ വിയ്യ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സലോണ തോൽപ്പിച്ചു. ഗ്രീസ‌്‌മനും ആർതറുമാണ് ബാഴ്‌സക്കായി വല ചലിപ്പിച്ചത്. നെടുനീളന്‍ ഷോട്ടിലൂടെ ഗ്രീസ്‌മൻ ബാഴ്‌സയെ ആറാം മിനുറ്റില്‍ തന്നെ മുന്നിലെത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിയോണൽ മെസി നൽകിയ പന്ത് വലയിലത്തിച്ച് ആർതർ പതിനഞ്ചാം മിനുറ്റില്‍ ലീഡ് ഉയർത്തി. 44-ാം മിനുറ്റില്‍ കാസോളയാണ് വിയ്യ റയലിനായി ഏക ഗോള്‍ നേടിയത്. ജയിച്ചെങ്കിലും ലിയോണൽ മെസി പരിക്കേറ്റ് മടങ്ങിയത് ബാഴ്‌സയെ ആശങ്കയിലാക്കുന്നുണ്ട്. ജയത്തോടെ 10 പോയിന്‍റുമായി ലീഗിൽ നാലാമതാണ് ബാഴ്‌സലോണ.

ലാ ലിഗയില്‍ റയൽ മാഡ്രിഡ് ഇന്ന് ഒസാസൂനയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിലാണ് മത്സരം. അ‍ഞ്ച് കളിയിൽ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്‍റുള്ള റയൽ ലീഗിൽ മൂന്നാം സ്ഥാനത്താണ്. പരുക്ക് മാറിയ ലൂക്ക മോഡ്രിച്ച്, മാർസലോ, ഇസ്‌കോ എന്നിവർ റയൽ നിരയിൽ തിരിച്ചെത്തും.