മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രി‍ഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. മയോർക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. വിനിഷ്യസ് ജൂനിയർ, സെർജിയോ റാമോസ് എന്നിവർ റയലിന് വേണ്ടി ഗോളുകൾ നേടി. 19-ാം മിനുറ്റിലായിരുന്നു വിനിഷ്യസിന്‍റെ ഗോള്‍ എങ്കില്‍ 56-ാം മിനുറ്റില്‍ ഫ്രീകിക്കില്‍ നിന്നാണ് റാമോസ് ലക്ഷ്യം കണ്ടത്. 

ബാഴ്‌സലോണയ്‌ക്കും റയലിനും ഒരേ പോയിന്‍റ് ആണെങ്കിലും എൽക്ലാസിക്കോ പോരാട്ടത്തിലെ ജയമാണ് റയലിനെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്. റയലിനും ബാഴ്‌സയ്‌ക്കും 31 മത്സരങ്ങളില്‍ നിന്ന് 68 വീതം പോയിന്‍റാണുള്ളത്.