ഒക്ടോബറിന് ശേഷം ആദ്യമായാണ് ലാ ലിഗയിൽ റയൽ ജയിക്കുന്നത്. 

സെവിയ്യ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡിന് ജയം. സെവിയ്യയെ മറുപടിയില്ലാത്ത ഒരു ഗോളിന് റയൽ തോൽപ്പിച്ചു. 55-ാം മിനിറ്റില്‍ സെവിയ്യ താരത്തിന്‍റെ സെൽഫ് ഗോളാണ് റയലിന് ജയം സമ്മാനിച്ചത്. ഒക്ടോബറിന് ശേഷം ആദ്യമായാണ് ലാ ലിഗയിൽ റയൽ ജയിക്കുന്നത്. 11 കളിയിൽ ആറ് ജയം സഹിതം 20 പോയിന്‍റുള്ള റയല്‍ മൂന്നാംസ്ഥാനത്താണ്. 

ചാമ്പ്യന്‍സ് ലീഗിൽ മോഞ്ചന്‍ ഗ്ലാഡ്ബാക്കിനെതിരായ നിര്‍ണായക മത്സരവും ലാ ലിഗയിൽ അത്‌ലറ്റിക്കോയ്‌ക്കെതിരായ മാഡ്രി‍ഡ് നാട്ടങ്കവുമാണ് റയലിന് അടുത്തതായി കളിക്കേണ്ടത്. 

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് മുന്നിലും നാണംകെട്ട് ഈസ്റ്റ് ബംഗാള്‍

തോറ്റമ്പി ബാഴ്‌സ

അതേസമയം ലാലിഗയിൽ വീണ്ടും അടിതെറ്റി ബാഴ്‌സലോണയ്‌ക്ക്. കാദിസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. ഗിംനെസും നിഗ്രഡോയുമാണ് കാര്‍ദിസിനായി ഗോള്‍ നേടിയത്. ബാഴ്‌സയുടെ ഏക ഗോള്‍ പെഡ്രോയുടെ ഓണ്‍ഗോളില്‍ നിന്നായിരുന്നു. 10 കളികളിൽ നിന്ന് 14 പോയിന്‍റുള്ള ബാഴ്‌സ നിലവിൽ ഏഴാം സ്ഥാനത്താണ്. 26 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. 

പ്രീമിയര്‍ ലീഗ്: ലീഡ്‌സിനെ പൂട്ടി ചെല്‍സി തലപ്പത്ത്, മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും ജയം