മുപ്പത്തിമൂന്ന് കളിയിൽ 71 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ റയൽ.

മാഡ്രിഡ്: ഫോട്ടോ ഫിനിഷിലേക്ക് കടന്ന സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇന്ന് ഒസസൂനയെ നേരിടും. റയലിന്റെ മൈതാനത്ത് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. 

മുപ്പത്തിമൂന്ന് കളിയിൽ 71 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ റയൽ. ഇത്രതന്നെ കളിയില്‍ 73 പോയിന്റുള്ള അത്‌‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. 71 പോയിന്റുമായി ബാഴ്‌സലോണ മൂന്നും 70 പോയിന്റുമായി സെവിയ നാലും സ്ഥാനങ്ങളിലുണ്ട്. 

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ റയൽ മാഡ്രിഡിന് കിരീടസാധ്യതയുണ്ട്. ഇതോടൊപ്പം ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരഫലങ്ങളും ലീഗ് ജേതാക്കളെ നിർണയിക്കുന്നതിൽ നിർണായകമാവും.