68 പോയിന്റുമായി മൂന്നാമതുള്ള ബാഴ്സലോണയ്ക്ക് രണ്ട് കളികൾ കൂടി അവശേഷിക്കുന്നുണ്ട്. അത്‍ലറ്റികോ മാഡ്രിഡിന് ഒരു കളിയും. 

മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ കിരീട കുതിപ്പിന് തിരിച്ചടി. റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് ഗോൾരഹിത സമനിലയിൽ തളച്ചു. രണ്ടാം സ്ഥാനത്തുള്ള റയലിന് 71 പോയിന്റാണുള്ളത്. ഒന്നാമതുള്ള അത്‍ലറ്റികോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് റയൽ ഇപ്പോൾ. 68 പോയിന്റുമായി ബാഴ്സലോണയാണ് മൂന്നാമത്. 

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ ലിവർപൂളിന് സമനില. മൂന്നാം മിനിറ്റിൽ മുഹമ്മദ് സലയുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും അധികസമയത്ത് വില്ലോക്ക് നേടിയ ഗോളിലൂടെ ന്യൂകാസിൽ യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയാണ് വില്ലോക്ക് 95-ാം മിനിട്ടിൽ ഗോൾ നേടിയത്. ചെൽസിയും ആറാമതുള്ള ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഇതോടെ നാലായി ഉയർന്നു. 

മറ്റൊരു മത്സരത്തിൽ ചെൽസി, വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 43-ാം മിനിട്ടിൽ വെർണ‌ർ നേടിയ ഗോളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. വെസ്റ്റ്ഹാമിന്റെ ബാൽബിന ചുവപ്പുകാർഡ് കണ്ട് പുറത്തായി. 

സെന്‍സിബിള്‍ സഞ്ജു, രാജസ്ഥാന്‍ വിജയവഴിയില്‍; കൊല്‍ക്കത്തയ്ക്ക നാലാം തോല്‍വി