സെവിയ്യ: ലാ ലിഗയില്‍ ബാഴ്‌സലോണ സമനിലക്കുരുക്കിലായി. പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ള സെവിയ്യയോടാണ് ബാഴ്‌സ ഗോള്‍രഹിത സമനില വഴങ്ങിയത്. 30 മത്സരങ്ങളില്‍ നിന്ന് 65 പോയിന്‍റുള്ള ബാഴ്‌സ പട്ടികയില്‍ ഒന്നാമതാണ്. 29 മത്സരങ്ങളില്‍ 62 പോയിന്‍റുള്ള റയലാണ് രണ്ടാമത്. ഇതോടെ ബാഴ്‌സ- റയല്‍ കിരീടപ്പോര് മുറുകും എന്നുറപ്പായി. മൂന്നാമതുള്ള സെവിയ്യക്ക് 30 കളിയില്‍ 52 പോയിന്‍റാണുള്ളത്. 

അതേസമയം, ഇംഗ്ലീഷ് പ്രീമീയര്‍ ലീഗില്‍ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങി. ഇരുടീമും ഒരു ഗോള്‍ വീതം നേടി. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് യുണൈറ്റഡിന്‍റെ ആശ്വാസ ഗോള്‍. ബ്രൂണോ ഫെര്‍ണാണ്ടസാണ് വല ചലിപ്പിച്ചത്. കളി തുടങ്ങി 27-ാം മിനുറ്റില്‍ സ്റ്റീവന്‍റെ ഗോളില്‍ ടോട്ടനം മുന്നിലെത്തിയിരുക്കുന്നു. 

പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് അഞ്ചാമതും ടോട്ടനം എട്ടാമതുമാണ്. 29 കളിയില്‍ 82 പോയിന്‍റുമായി ലിവര്‍പൂളാണ് ഒന്നാമത്. 60 പോയിന്‍റുമായി സിറ്റി രണ്ടാമതും.