എതിരില്ലാത്ത രണ്ട് ഗോളിനാണ് അലാവ്സിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലായിരുന്നു ബാഴ്‌സയുടെ രണ്ട് ഗോളുകളും.
അലാവ: സ്‌പാനിഷ് ലീഗിൽ അലാവ്സിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് അലാവ്സിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലായിരുന്നു ബാഴ്‌സയുടെ രണ്ട് ഗോളുകളും. 54-ാം മിനിറ്റിൽ ആലീനയും 60-ാം മിനിട്ടിൽ സുവാരസുമാണ് ബാഴ്‌സയ്ക്കായി ഗോൾ നേടിയത്. ജയത്തോടെ 34 കളികളിൽ 80 പോയിന്‍റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം. ചെറുത്തുനിന്ന ബ്രൈറ്റനെ 88-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ മറികടന്നാണ് ടോട്ടനത്തിന്‍റെ ജയം. ക്രിസ്റ്റൺ എറിക്സണാണ് വിജയ ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്കെത്തിയ ടോട്ടനം, തൊട്ടുപിന്നിലുള്ള ചെൽസിയെക്കാൾ മൂന്ന് പോയിന്‍റ് മുന്നിലാണ്.
