ക്യാമ്പ് നൂ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്നിറങ്ങും. മുപ്പത്തിമൂന്നാം റൗണ്ടിൽ ഗ്രനാഡയാണ് ബാഴ്‌സയുടെ എതിരാളികൾ. രാത്രി പത്തരയ്‌ക്ക് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി: പിഎസ്‌ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ഇന്ന് ജയിച്ചാൽ അത്‌ലറ്റിക്കോ മാഡ്രിഡിനെയും റയൽ മാഡ്രിഡിനെയും മറികടന്ന് ബാഴ്‌സയ്‌ക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവിൽ 71 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 73 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്താണ്. സീസണിലെ ശേഷിക്കുന്ന ആറ് കളിയും ജയിച്ചാൽ ബാഴ്‌‌സലോണയ്‌ക്ക് സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കാം. 

നെയ്‌മറുടെ 10-ാം നമ്പറും മൂന്ന് വര്‍ഷ കരാറും ഓഫര്‍; മെസിക്കായി വീണ്ടും വലവിരിച്ച് പിഎസ്‌ജി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona