വിജയവും ഒപ്പം പിഎസ്ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോളുകളുമാണ് സിറ്റിക്ക് ലഭിച്ചത്. 

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. വിജയവും ഒപ്പം പിഎസ്ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോളുകളുമാണ് സിറ്റിക്ക് ലഭിച്ചത്. 

ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. 15-ാം മിനുട്ടിൽ മാർക്കിഞ്ഞോസാണ് ആണ് പിഎസ്‌ജിക്കായി ആദ്യ ഗോൾ നേടിയത്. എന്നാല്‍ 64-ാം മിനുട്ടിൽ ഡിബ്രുയിനിലൂടെ സിറ്റി സമനില പിടിച്ചു. മെഹ്റസിലൂടെ 71-ാം മിനുട്ടിൽ വിജയ ഗോളും സിറ്റി നേടി. പിഎസ്ജി താരം ഇദ്രിസ ഗയ 77-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 

ആദ്യ സെമിയിലെ ആദ്യപാദ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ചെൽസിക്കെതിരെ സമനില വഴങ്ങിയിരുന്നു. ഒരു ഗോളിന് പിന്നിട്ട ശേഷമാണ് റയൽ സമനില സ്വന്തമാക്കിയത്. പതിനാലാം മിനിറ്റിൽ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍റെ ഗോളിലൂടെയാണ് ചെൽസി മുന്നിലെത്തി. കരീം ബെൻസേമയിലൂടെ 29-ാം മിനിട്ടിൽ റയൽ ഗോൾ മടക്കുകയായിരുന്നു. 

റിതുരാജും ഫാഫും ആളിക്കത്തി; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ജയം, ഒന്നാമത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona