ഇരു പകുതികളിലായി പെനാൽറ്റിയിലൂടെ ആയിരുന്നു ബെൻസേമയുടെ രണ്ട് ഗോളും

വിഗോ: സ്‌പാനിഷ് ലീഗ് (LaLiga 2021-22) ഫുട്ബോളിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി റയൽ മാഡ്രിഡ് (Real Madrid). മുപ്പതാം റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് സെൽറ്റാ വിഗോയെ (Celta Vigo) തോൽപിച്ചു. കരീം ബെൻസേമയുടെ (Karim Benzema) ഇരട്ട ഗോൾ മികവിലാണ് റയലിന്‍റെ ജയം.

ഇരു പകുതികളിലായി പെനാൽറ്റിയിലൂടെ ആയിരുന്നു ബെൻസേമയുടെ രണ്ട് ഗോളും. ഹാട്രിക് നേടാനുള്ള അവസരം കിട്ടിയെങ്കിലും ബെൻസേമയുടെ മൂന്നാം പെനാൽറ്റി സെൽറ്റാ ഗോളി തടഞ്ഞു. നോലിറ്റോയാണ് സെൽറ്റയുടെ സ്കോറർ. 69 പോയിന്‍റുമായാണ് റയൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള സെവിയയെക്കാൾ 12 പോയിന്‍റ് മുന്നിലാണിപ്പോൾ റയൽ മാഡ്രിഡ്. ബാഴ്‌സലോണ ഇന്ന് സെവിയയെ നേരിടും. 54 പോയിന്‍റുമായി നിലവില്‍ നാലാമതാണ് ബാഴ്‌‌സ. 

Scroll to load tweet…

ജർമനിയില്‍ ബയേണ്‍ തേരോട്ടം

അതേസമയം ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്‍റെ ജൈത്രയാത്ര തുടരുന്നു. ബയേൺ ഒന്നിനെതിരെ നാല് ഗോളിന് ഫ്രൈബർഗിനെ തോൽപിച്ചു. ലിയോൺ ഗോരെസ്‌ക, സെർജി ഗ്നാബ്രി, കിംഗ്സിലി കോമാൻ, മാർസൽ സാബിറ്റ്സർ എന്നിവരാണ് ബയേണിന്‍റെ സ്കോറർമാർ. നീൽസ് പീറ്റേഴ്‌സനാണ് ഫ്രൈബർഗിന്‍റെ ആശ്വാസ ഗോൾ നേടിയത്. 28 കളിയിൽ 66 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബയേൺ മ്യൂണിക്ക്. 

Scroll to load tweet…

IPL 2022: ഡല്‍ഹിയെ പൂട്ടി ലോക്കി, ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം ജയം