Asianet News MalayalamAsianet News Malayalam

ഐ ലീഗില്‍ ആര് മുത്തമിടും; ഇന്ന് ആവേശപോരാട്ടം

ചർച്ചിലിന്‍റെ ഹോംഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ ജയിച്ചാൽ ചെന്നൈയ്ക്ക് ഒരുമത്സരം ശേഷിക്കേ കിരീടം സ്വന്തമാക്കാം. പതിനെട്ട് കളിയിൽ 40 പോയിന്‍റുമായാണ് ചെന്നൈ കിരീടത്തിലേക്ക് കുതിക്കുന്നത്. 18 ഗോൾ നേടിയ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ മികവിലാണ് ചെന്നൈയുടെ മുന്നേറ്റം

league final round matches chennai city top in the list
Author
Chennai, First Published Mar 1, 2019, 1:25 AM IST

ചെന്നൈ: ഐ ലീഗ് ഫുട്ബോളിൽ ഇന്ന് കിരീടപ്പോരാട്ടം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി വൈകിട്ട് അഞ്ചിന് ചർച്ചിൽ ബ്രദേഴ്സ് ഗോവയെ നേരിടും. ചർച്ചിലിന്‍റെ ഹോംഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ ജയിച്ചാൽ ചെന്നൈയ്ക്ക് ഒരുമത്സരം ശേഷിക്കേ കിരീടം സ്വന്തമാക്കാം. പതിനെട്ട് കളിയിൽ 40 പോയിന്‍റുമായാണ് ചെന്നൈ കിരീടത്തിലേക്ക് കുതിക്കുന്നത്. 18 ഗോൾ നേടിയ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ മികവിലാണ് ചെന്നൈയുടെ മുന്നേറ്റം.

ചെന്നൈയിൽ നടന്ന കളിയിൽ ചർച്ചിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 36 പോയിന്‍റേയുള്ളൂ. മിനർവ പഞ്ചാബിനേയും ഗോകുലം കേരളയെയും തോൽപിക്കുകയും ചെന്നൈ സിറ്റി ചർച്ചിലിനോടും മിനർവയോടും തോറ്റാൽ മാത്രമേ ഈസ്റ്റ് ബംഗാളിന് കിരീട പ്രതീക്ഷയുള്ളൂ.

Follow Us:
Download App:
  • android
  • ios