Asianet News MalayalamAsianet News Malayalam

തുഷല്‍ ചെല്‍സി കുപ്പായത്തിലെ ആദ്യ കിരീടത്തിന് ഇനിയും കാത്തിരിക്കണം; എഫ് എ കപ്പ് ലെസ്റ്ററിന്

ലെസ്റ്ററിന്റെ ആദ്യ എഫ്എ കപ്പ് കിരീടമാണിത്. 2016ല്‍ പ്രീമിയര്‍ ലീഗ് നേടിയ ശേഷമുള്ള ആദ്യ ക്ലബ് കിരീടവും. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ചെല്‍സിയായിരുന്നു മുന്നില്‍. എന്നാല്‍ ലക്ഷ്യം കണ്ടത് ലെസ്റ്ററായിരുന്നു.

Leicester won FA Cup by beating Chelsea
Author
London, First Published May 16, 2021, 12:02 AM IST

ലണ്ടന്‍: എഫ് എ കപ്പ് ലെസ്റ്റര്‍ സിറ്റിക്ക്. കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ കിരീടം നേടിയത്. യൂറി ടിലെമന്‍സ് നേടിയ ഗോളാണ് ലെസ്റ്ററിന് ജയമൊരുക്കിയത്. ലെസ്റ്ററിന്റെ ആദ്യ എഫ്എ കപ്പ് കിരീടമാണിത്. 2016ല്‍ പ്രീമിയര്‍ ലീഗ് നേടിയ ശേഷമുള്ള ആദ്യ ക്ലബ് കിരീടവും. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ചെല്‍സിയായിരുന്നു മുന്നില്‍. എന്നാല്‍ ലക്ഷ്യം കണ്ടത് ലെസ്റ്ററായിരുന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെല്‍സിയെ ഞെട്ടിച്ച് ലെസ്റ്റര്‍ വലകുലുക്കിയത്. 63-ാം മിനിറ്റിലായിരുന്നു ഗോള്‍. ബോക്‌സിന് പുറത്ത് ടിലെമന്‍സ് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ കെപയെ കീഴ്‌പ്പെടുത്തി. ക്രിസ്റ്റ്യന്‍ പുലിസിച്ച്, ഒളിവര്‍ ജിറൂഡ്, കായ് ഹവേര്‍ടസ്, ബെന്‍ ചില്‍വെല്‍, ഹഡ്‌സണ്‍ ഒഡോയ് എന്നിവരെ ഇറക്കി ചെല്‍സി തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലെസ്റ്റര്‍ ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷിമൈക്കിള്‍ വില്ലനായി. 

86ആം മിനിറ്റില്‍ മേസണ്‍ മൗണ്ടിന്റെ ഷോട്ട് ഷിമൈക്കിള്‍ തട്ടിയകറ്റി. 90-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ നേടി സമനില ആഘോഷിച്ചെങ്കിലും വാര്‍ ഓഫ്‌സൈഡ് വിളിച്ചു. ഇതോടെ തോമസ് തുഷല്‍ ചെല്‍സിയുടെ പരിശീലക വേഷത്തില്‍ ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചെല്‍സി എഫ്എ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്.

Follow Us:
Download App:
  • android
  • ios