ഒസാസുനയ്ക്കെതിരെ ഗോള്‍ നേടിയ ശേഷം അര്‍ജന്‍റീന ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മറഡോണയുടെ പത്താം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ചതിന് മെസിക്ക് റഫറി മഞ്ഞക്കാര്‍ഡും നൽകിയിരുന്നു.

ബാഴ്സലോണ: ബാഴ്സലോണ ജേഴ്സി നീക്കി മറഡോണയ്ക്ക് ആദരം അറിയിച്ചതിന് സൂപ്പര്‍ താരം ലിയോണൽ മെസിക്കും ടീമിനും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ 780(70000ത്തോള രൂപ) യൂറോ പിഴശിക്ഷ വിധിച്ചു. മെസിക്ക് 600 യൂറോയും(54000 രൂപ) ബാഴ്സക്ക് 180 യൂറോയുമാണ്(16000 രൂപ) അസോസിയേഷന്‍ പിഴയായി വിധിച്ചത്.

അന്തരിച്ച മറഡോണയോട് ആദരം അറിയിക്കാനുള്ള നടപടി എന്ന നിലയിൽ പിഴശിക്ഷയില്‍ ഇളവ് നൽകണമെന്ന് ബാഴ്സലോണ അസോസിയേഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പിഴ ചെറിയ തുകയില്‍ ഒതുക്കിയത്.

ഒസാസുനയ്ക്കെതിരെ ഗോള്‍ നേടിയ ശേഷം അര്‍ജന്‍റീന ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മറഡോണയുടെ പത്താം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ചതിന് മെസിക്ക് റഫറി മഞ്ഞക്കാര്‍ഡും നൽകിയിരുന്നു.ആഹ്ലാദപ്രകടനത്തിന്‍റെ ഭാഗമായി പോലും ജേഴ്സി ഊരുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

Scroll to load tweet…

പിഴശിക്ഷ വിധിക്കുന്നതിനെതിരെ ബാഴ്സയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ക്ലബ്ബിനും മെസിക്കും അസോസിയേഷന്‍ പിഴ വിധിച്ചത്. മറഡോണയുടെ ടീമായിരുന്ന ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെ പിന്തുണക്കുന്ന മെസി ബാഴ്സയിലെത്തുന്നതിന് മുമ്പ് പതിമൂന്നാം വയസില്‍ അവരുടെ ജൂനിയര്‍ ടീമിനായി കളിച്ചിട്ടുണ്ട്.