പരാ​ഗ്വേയ്ക്കെതിരെ ഇറങ്ങിയപ്പോൾ അർജന്റീന ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഹാസിയർ മഷെറാനോയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായിരുന്നു. 147 മത്സരങ്ങളാണ് അർജന്റീനക്കായി ഇരുവരും കളിച്ചത്.

റിയോ ഡി ജനീറോ :അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസമായ ലിയോണൽ മെസ്സിയുടെ 34-ാം പിറന്നാളാണിന്ന്. ലോകം ഒന്നടങ്കം മെസ്സിക്ക് ആശംസകൾ നേരുന്നതിനിടെ കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കുന്ന താരത്തിന് സഹതാരങ്ങൾ നൽകിയത് സർപ്രൈസ് സമ്മാനങ്ങൾ. രാത്രി മെസ്സിയും അ​ഗ്യൂറോയും ഉറങ്ങുന്ന മുറിയിലേക്ക് മെഴുകുതിരി കത്തിച്ചെത്തിയ താരങ്ങളെല്ലാവരും മെസ്സിക്ക് ആശംസ നേർന്നതിനൊപ്പം ഓരോ സമ്മാനപ്പൊതികളും താരത്തിന് കൈമാറി. സമ്മാനങ്ങൾ നൽകി

View post on Instagram

സമ്മാനപ്പൊതികളെല്ലാം അപ്പോൾ തന്നെ തുറന്നു നോക്കിയ മെസ്സിയെ അമ്പരപ്പിച്ച് തൊപ്പി മുതൽ വൈൻ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. കോപ്പയിൽ പരാ​ഗ്വേയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച അർജന്റീന പരാജയമറിയാതെ 16 മത്സരങ്ങൾ പൂർത്തിയാക്കി.

പരാ​ഗ്വേയ്ക്കെതിരെ ഇറങ്ങിയപ്പോൾ അർജന്റീന ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഹാസിയർ മഷെറാനോയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായിരുന്നു. 147 മത്സരങ്ങളാണ് അർജന്റീനക്കായി ഇരുവരും കളിച്ചത്. ​ഗ്രൂപ്പിൽ ബൊളിവിയക്കെതിരായ പോരാട്ടത്തിനിറങ്ങുമ്പോൾ അർജന്റീന കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡ് മെസിയുടെ പേരിലാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.