Asianet News MalayalamAsianet News Malayalam

'ലിയോണല്‍ മെസി, ദ ചെ ഓഫ് ബാഴ്‌സ', ബാഴ്‌സ ക്യാപ്റ്റനെ ക്യൂബന്‍ വിപ്ലവനായകനോട് ഉപമിച്ച് ഫ്രഞ്ച് മാധ്യമം

 ക്ലബ് പ്രസിഡന്റ് ജാസപ് ബര്‍ത്യോമുവിനെതിരെ കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു. ഇതിന് ശേഷമാണ് മെസിയെ ചെ ഗുവേരയോട് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം പുറത്തുവന്നത്.
 

Lionel Messi lauded by spanish papers after announcing players will take a 70 per cent pay cut
Author
Barcelona, First Published Mar 31, 2020, 4:38 PM IST

ബാഴ്‌സലോണ: ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെ ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയോട് ഉപമിച്ച് ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ലേ ക്വിപ്പ്. മെസിയെ ചെ ഗുവേരയുടെ ചിത്രത്തോടൊപ്പം ആനിമേഷനിലൂടെ കൂട്ടിച്ചേര്‍ത്താണ് ലേ ക്വിപ്പ് പത്രം പ്രസിദ്ധീകരിച്ചത്. 'ലിയോണല്‍ മെസി ദ ചെ ഓഫ് ബാഴ്‌സ' എന്നായിരുന്നു തലക്കെട്ട്. 

കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ 70 ശതമാനം വേതനം വേണ്ടെന്നുവച്ചിരുന്നു. മാത്രമല്ല, ക്ലബ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ബോര്‍ഡിന്റെ നിര്‍ദേശം വേണ്ടെന്നായിരുന്നു മെസിയുടെ പക്ഷം. ക്ലബ് പ്രസിഡന്റ് ജാസപ് ബര്‍ത്യോമുവിനെതിരെ കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു. ഇതിന് ശേഷമാണ് മെസിയെ ചെ ഗുവേരയോട് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം പുറത്തുവന്നത്. 

കൊവിഡ് കാരണം ബാഴ്‌സലോണ ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ വേതനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മെസി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കുകയായിരുന്നു.

പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഞങ്ങളുടെ വേതനത്തിന്റെ 70% വേണ്ടെന്നു വയ്ക്കുകയാണ്. ക്ലബ്ബിലെ സാധാരണ ജീവനക്കാരുടെ 100% വേതനം ഉറപ്പാക്കാന്‍ കൂടിയാണ് ഞങ്ങള്‍ ഈ തീരുമാനമെടുക്കുന്നത്. ഇക്കാര്യം ചെയ്യാന്‍ ഞങ്ങളോടാരും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.'' മെസ്സിയുടെ ഈ കുറിപ്പ് തൊട്ടുപിന്നാലെ  സഹതാരങ്ങളായ പിക്വെ, ബുസ്‌കെറ്റ്‌സ്, സ്വാരെസ്, ജോര്‍ഡി ആല്‍ബ, ഗ്രീസ്മാന്‍, ഫ്രങ്കി ഡിയോങ്, അര്‍തുറോ വിദാല്‍, മാര്‍ക്ക് ആന്ദ്രേ ടെര്‍ സ്റ്റീഗന്‍ എന്നിവരും പങ്കുവച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi) on Mar 30, 2020 at 4:11am PDT

Follow Us:
Download App:
  • android
  • ios