തിങ്കളാഴ്ച എംബാപ്പെയും പി എസ് ജിയിലെ സഹതാരം അഷ്റഫ് ഹക്കീമിയും ചേര്‍ന്ന് ബാര്‍ക്ലേ സെന്‍ററില്‍ ബ്രൂക്ക്‌ലിന്‍ നെറ്റ്സും സാന്‍ അന്‍റോണിയോയും തമ്മിലുള്ള എന്‍ ബി എ മത്സരം കാണാനെത്തിയിരുന്നു. ഇവിടെവെച്ച് അര്‍ജന്‍റീന ആരാധകര്‍ എംബാപ്പെയെ കളിയാക്കിയിരുന്നു.

പാരീസ്: ലോകകപ്പ് നേട്ടത്തിനും പുതുവര്‍ഷ ആഘോഷത്തിനുംശേഷം ക്ലബ്ബില്‍ തിരിച്ചെത്തിയ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ച് സഹതാരങ്ങള്‍. ഇന്ന് പി എസ് ജിയുടെ പരിശീലന കേന്ദ്രത്തിലെത്തിയപ്പോഴാണ് സഹതാരം നെയ്മറുടെ നേതൃത്വത്തില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ചേര്‍ന്ന് മെസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ക്ലബ്ബിന്‍റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് മെസിക്ക് മൊമെന്‍റോ നല്‍കി ആദരിച്ചു.

Scroll to load tweet…

ലോകകപ്പ് നേടത്തിനുശേഷം ക്ലബ്ബില്‍ തിരിച്ചെത്തിയ മെസിക്ക് ആദരമൊരുക്കാന്‍ നെയ്മറും ഗോള്‍ കീപ്പര്‍ ഡൊന്നരുമയും അടക്കമുള്ള സൂപ്പര്‍ താരങ്ങളുണ്ടായിരുന്നെങ്കിലും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ പി എസ് ജി പുറത്തുവിട്ട വീഡിയോയില്‍ എവിടെയും കാണാനില്ല.

Scroll to load tweet…

ഫ്രഞ്ച് ലീഗില്‍ നെയ്മറും മെസിയും ഇല്ലാതെ ഇറങ്ങിയ മത്സരത്തില്‍ ലെന്‍സിനോട് പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ പി എസ് ജി താരങ്ങള്‍ക്ക് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പരിശീലനത്തിന് അവധി നല്‍കിയിരുന്നതിലാണ് എംബാപ്പെ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച എംബാപ്പെയും പി എസ് ജിയിലെ സഹതാരം അഷ്റഫ് ഹക്കീമിയും ചേര്‍ന്ന് ബാര്‍ക്ലേ സെന്‍ററില്‍ ബ്രൂക്ക്‌ലിന്‍ നെറ്റ്സും സാന്‍ അന്‍റോണിയോയും തമ്മിലുള്ള എന്‍ ബി എ മത്സരം കാണാനെത്തിയിരുന്നു. ഇവിടെവെച്ച് അര്‍ജന്‍റീന ആരാധകര്‍ എംബാപ്പെയെ കളിയാക്കിയിരുന്നു.

അല്‍ നസ്റിലെത്തിയശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാക്കു പിഴച്ച് റൊണാള്‍ഡോ-വീഡിയോ

Scroll to load tweet…

എന്നാല്‍ മെസിക്ക് സ്വീകരണമൊരുക്കുന്ന ചടങ്ങില്‍ എംബാപ്പെയെ കാണാഞ്ഞതോടെ എംബാപ്പെ എവിടെ പോയെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി. ലോകകപ്പ് ഫൈനലില്‍ നിശ്ചിത സമയത്ത് 2-2-നും അധിക സമയത്ത് 3-3നും സമനില പാലിച്ചശേഷമാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്‍റീന ലോകകപ്പ് നേടിയത്. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. മത്സരശേഷമുള്ള വിജയാഘോഷങ്ങളില്‍ അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എംബാപ്പെയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. മെസി ഇത് തടയാന്‍ ശ്രമിച്ചില്ലെന്ന പരാതിയും പി എസ് ജി ആരാധകര്‍ക്കുണ്ട്.