Asianet News MalayalamAsianet News Malayalam

സാക്ഷാൽ ഡീപോൾ പോലും നിഷ്പ്രഭനാകും, അമേരിക്കയില്‍ മെസിക്ക് സുരക്ഷ ഒരുക്കുന്ന ഈ ബോഡി ഗാര്‍ഡിന് മുന്നില്‍-വീഡിയോ

മെസി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പോലും മെസിക്കൊപ്പം ടച്ച് ലൈനിന് പുറത്തു കൂടി ഓടിയും ഗ്രൗണ്ടിന് പുറത്തുള്ളപ്പോള്‍ മെസിയുടെ നിഴലായി കൂടെ നടന്നും സംരക്ഷണം തീര്‍ക്കുന്ന ഈ ബോഡി ഗാര്‍ഡ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും ചര്‍ച്ചയാണ്.

Lionel Messi's bodyguard only one Job in life, Protect Messi gkc
Author
First Published Aug 24, 2023, 1:58 PM IST

മയാമി: യുഎസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മയാമിയിലെത്തിയശേഷം ലിയോണല്‍ മെസി അമേരിക്കയിലെയും ലോകത്തെയും ഫുട്ബോള്‍ ആരാധകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. ലീഗില്‍ ഏറ്റുവും അവസാന സ്ഥാനത്തുള്ള മായാമിക്ക് ചരിത്രത്തില്‍ ആദ്യമായി ലീഗ്സ് കപ്പില്‍ കിരീടം നേടിക്കൊടുത്തും യുഎസ് ഓപ്പണ്‍ കപ്പില്‍ ഫൈനലിലെത്തിച്ചും മെസി അമേരിക്കയില്‍ തരംഗമാകുമ്പോള്‍ മെസിക്കൊപ്പം നിഴലായി നില്‍ക്കുന്ന അംഗരക്ഷകന്‍ ആരാണെന്ന ചോദ്യമാണ് ആരാധകരിലുണ്ടാവുന്നത്.

അര്‍ജന്‍റീന ടീമില്‍ മെസിയുടെ നിഴലായി നില്‍ക്കാറുള്ള സഹതാരം റോഡ്രിഗോ ഡീ പോളിനെപ്പോലും നിഷ്പ്രഭനാക്കുന്ന തരത്തിലാണ് അജ്ഞാതനായ പുതിയ അംഗരക്ഷകന്‍ മെസിക്ക് സുരക്ഷ ഒരുക്കുന്നതെന്ന് വീഡിയോകള്‍ കണ്ടാല്‍ മനസിലാവും. ഇയാളുടെ പേരോ, വയസോ, ഏതേ രാജ്യക്കാരനാണെന്നോ തുടങ്ങിയ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മെസി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പോലും മെസിക്കൊപ്പം ടച്ച് ലൈനിന് പുറത്തു കൂടി ഓടിയും ഗ്രൗണ്ടിന് പുറത്തുള്ളപ്പോള്‍ മെസിയുടെ നിഴലായി കൂടെ നടന്നും സംരക്ഷണം തീര്‍ക്കുന്ന ഈ ബോഡി ഗാര്‍ഡ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും ചര്‍ച്ചയാണ്.

കഴിഞ്ഞ ദിവസം മത്സരത്തിനിടെ മെസി എതിര്‍ ടീം താരങ്ങളുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ഒരു ആരാധകനെ ബോഡി ഗാര്‍ഡ് പെട്ടെന്ന് പിടിച്ചു മാറ്റുന്നതും മത്സരശേഷം മടങ്ങിയ മെസിയുടെ ദേഹത്തേക് ജേഴ്സികള്‍ വലിച്ചെറിഞ്ഞ ആരാധകരെ തടഞ്ഞും മെസി ടീം ബസില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ കൂടെ നടന്നും സംരക്ഷണം ഒരുക്കുന്നത് ഒരേ അംഗരക്ഷകനാണ്.

മെസി അമേരിക്കയിലെത്തിയശേഷം ഇന്‍റര്‍ മയാമി ടീമിന്‍റെ സഹ ഉടമ കൂടിയായ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാമാണ് മെസിക്ക് മാത്രമായി സ്വകാര്യ അംഗരക്ഷകനെ ഏര്‍പ്പെടുത്തിയത്. പേരോ മറ്റ് വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ള ആ ബോഡി ഗാര്‍ഡ് ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഗ്രൗണ്ടില്‍ ഓടുന്ന മെസിക്കൊപ്പം ടച്ച് ലൈനില്‍ പോലും കൂടെ ഓടുന്ന പുതിയ ബോഡി ഗാര്‍ഡും അമേരിക്കയില്‍ തരംഗമാകുകയാണ്.

മെസി വന്നില്ല, പക്ഷെ റൊണാൾഡോ ഇന്ത്യയിലെത്തുമോ എന്ന് ഇന്നറിയാം; എ എഫ് സി ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ഇന്ന്

ഇന്നലെ നടന്ന യുഎസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ മേജര്‍ സോക്കര്‍ ലീഗല്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റി എഫ് സിയെ ഇന്‍റര്‍ മയാമി പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ഗോളടിച്ചില്ലെങ്കിലും നിര്‍ണായകമായ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി മെസി തിളങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios