ബാഴ്‌സലോണ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ 70 ശതമാനം വേതനം വേണ്ടെന്നുവച്ചു. കൊവിഡ് കാരണം ബാഴ്‌സലോണ് ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ വേതനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മെസി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി. എന്നാല്‍ ക്ലബ് പ്രസിഡന്റ് ജാസപ് ബര്‍ത്യോമുവിനെതിരെ കടുത്ത വിമര്‍ശനവും മെസി ഉന്നയിച്ചു.

മെസി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഞങ്ങളുടെ വേതനത്തിന്റെ 70% വേണ്ടെന്നു വയ്ക്കുകയാണ്. ക്ലബ്ബിലെ സാധാരണ ജീവനക്കാരുടെ 100% വേതനം ഉറപ്പാക്കാന്‍ കൂടിയാണ് ഞങ്ങള്‍ ഈ തീരുമാനമെടുക്കുന്നത്. ഇക്കാര്യം ചെയ്യാന്‍ ഞങ്ങളോടാരും പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.'' മെസ്സിയുടെ ഈ കുറിപ്പ് തൊട്ടുപിന്നാലെ  സഹതാരങ്ങളായ പിക്വെ, ബുസ്‌കെറ്റ്‌സ്, സ്വാരെസ്, ജോര്‍ഡി ആല്‍ബ, ഗ്രീസ്മാന്‍, ഫ്രങ്കി ഡിയോങ്, അര്‍തുറോ വിദാല്‍, മാര്‍ക്ക് ആന്ദ്രേ ടെര്‍ സ്റ്റീഗന്‍ എന്നിവരും പങ്കുവച്ചു. പോസ്റ്റ് കാണാം..

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi) on Mar 30, 2020 at 4:11am PDT