ഹെർനാനെ വീഡിയോ കോളിൽ വിളിച്ച മെസ്സി താങ്കളുടെ കഥ താനിപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക് വലിയൊരു ആലിം​ഗനം നൽകുന്നുവെന്നും പറഞ്ഞു.

മാഡ്രിഡ്: നൂറു വയസുകാരനായ ആരാധക മുത്തച്ഛനെ വീഡ‍ിയോ കോൾ വിളിച്ച് അർജന്റീന സൂപ്പർ താലം ലിയോണൽ മെസ്സി. 100 വയസു പിന്നിട്ട സ്പെയിൻ സ്വദേശി ഡോൺ ഹെർനാനെയാണ് മെസ്സി വീഡിയോ കോളിൽ വിളിച്ച് കോപ്പ അമേരിക്ക കിരീടം നേടിയ സന്തോഷം പങ്കുവെച്ചത്. ടിക് ടോക് വീഡ‍ിയോയിലൂടെയാണ് തന്റെ കടുത്ത ആരാധകനായ ഹെർനാനെക്കുറിച്ച് മെസ്സി അറിഞ്ഞത്.

മെസ്സിയുടെ വെറുമൊരു ആരാധകനല്ല ഹെർനാൻ മുത്തച്ഛൻ. മെസ്സിയുടെ കരിയറിന്റെ തുടക്കം മുതൽ അദ്ദേ​ഹത്തിന്റെ കളി സസൂഷ്മം നിരീക്ഷിക്കുന്ന ഹെർനാൻ മെസ്സി രാജ്യത്തിനായും ക്ലബ്ബിനായും ഇതുവരെ നേടിയ ​ഗോളുകളെല്ലാം നോട്ടുബുക്കുകളിൽ പെൻസിൽ ഉപയോ​ഗിച്ച് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ഹെർനാനെ വീഡിയോ കോളിൽ വിളിച്ച മെസ്സി താങ്കളുടെ കഥ താനിപ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക് വലിയൊരു ആലിം​ഗനം നൽകുന്നുവെന്നും പറഞ്ഞു. എന്റെ ​ഗോളുകളെല്ലാം താങ്കൾ രേഖപ്പെടുത്തിവെക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. അതിനാണ് താങ്കളെ ഞാൻ ആലിം​ഗനെ ചെയ്യുന്നത്. എന്നെ പിന്തുടർന്ന് താങ്കൾ ചെയ്യുന്ന വലിയ കാര്യങ്ങൾക്ക് നന്ദി-മെസ്സി പറഞ്ഞു.

Scroll to load tweet…


കോപ്പ അമേരിക്കയിൽ ബ്രസീലിനെ ഒരു ​ഗോളിന് തോൽപ്പിച്ചാണ് അർജന്റീന കീരീടം നേടിയത്. 1993ന് ശേഷമുള്ള അർജന്റീനയുടെ പ്രധാന കീരീട നേട്ടമാണിത്. ദേശീയ കുപ്പായത്തിൽ മെസ്സി നേടുന്ന ആദ്യ രാജ്യാന്തര കിരീടവുമാണ് കോപ്പ അമേരിക്ക കിരീടം.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.