ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ലിയോണൽ മെസി കളിക്കുമെന്ന് അർജന്‍റീന കോച്ച് ലിയോണൽ സ്‌കലോണി.
ബ്യൂണസ് ഐറിസ്: ജൂണിൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ലിയോണൽ മെസി കളിക്കുമെന്ന് അർജന്‍റീന കോച്ച് ലിയോണൽ സ്‌കലോണി. റഷ്യൻ ലോകകപ്പിന് ശേഷം ദേശീയ ടീമിൽ നിന്ന് വിട്ടുനിന്ന മെസി വെനസ്വേലക്കെതിരായ സൗഹൃദമത്സരത്തോടെയാണ് തിരിച്ചെത്തിയത്. മെസി ടീമിൽ തുടരും.
മെസിയുടെ മികവിൽ അർജന്‍റീന കോപ്പ അമേരിക്ക നേടുമെന്നാണ് പ്രതീക്ഷ. ഈ നിമിഷത്തിനായി ആരാധകർ കാത്തിരിക്കുകയാണെന്നും അർജന്‍റീനൻ കോച്ച് പറഞ്ഞു. ജൂൺ പതിനാലിനാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക. 1993ന് ശേഷം കോപ്പ അമേരിക്കയിൽ അർജന്‍റിന ചാമ്പ്യൻമാരായിട്ടില്ല.
