മെസിയുടെ രണ്ടാമത്തെ മകന്‍ മാറ്റിയോ തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പൊന്‍തൂവല്‍ സ്വന്തമാക്കിയിരിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍മിയാമി ക്ലബ്ബിന്റെ അക്കാദമി ടീമിന്‌ മാറ്റിയോ നാപ്പിള്‍സ്‌ കപ്പ്‌ നേടിക്കൊടുത്തു. മാറ്റിയോ ആയിരുന്നു ടീമിന്റെ നായകന്‍.

ന്യൂയോര്‍ക്ക്‌: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയോടെ ആ കാല്‍പ്പന്ത്‌കളിയുടെ മാന്ത്രികത അവസാനിക്കുന്നില്ല. മെസിയുടെ രണ്ടാമത്തെ മകന്‍ മാറ്റിയോ തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പൊന്‍തൂവല്‍ സ്വന്തമാക്കിയിരിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍മിയാമി ക്ലബ്ബിന്റെ അക്കാദമി ടീമിന്‌ മാറ്റിയോ നാപ്പിള്‍സ്‌ കപ്പ്‌ നേടിക്കൊടുത്തു. മാറ്റിയോ ആയിരുന്നു ടീമിന്റെ നായകന്‍. പതിനൊന്ന്‌ വയസുള്ള മാറ്റിയോ കപ്പുമായി നില്‍ക്കുന്ന വീഡിയോ സ്‌പാനിഷ്‌ പത്രമായ മാര്‍ക സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‌തു. നിരവധി പേരാണ്‌ മാറ്റിയോക്ക്‌ അഭിനന്ദനങ്ങളുമായി രംഗത്ത്‌ വന്നത്‌.

മെസിക്ക്‌ മൂന്ന്‌ മക്കളാണ്‌. അതില്‍ രണ്ടാമനാണ്‌ മാറ്റിയോ. സെപ്‌തംബര്‍ 11ന്‌ പതിനൊന്നാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ്‌ മാറ്റിയോയെ തേടി കിരീട വിജയം എത്തിയത്‌. പതിമൂന്ന്‌ വയസുള്ള തിയഗോയാണ്‌ മൂത്ത ആള്‍. മൂന്നാമത്തെ മകന്‍ സിറോക്ക്‌ എട്ട്‌ വയസാണ്‌. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, കരിയറില്‍ തനിക്കൊന്നും തന്നെ ഇനി രാജ്യത്തിനായി സമര്‍പ്പിക്കാനില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. മക്കളുടെ ഫുട്‌ബോള്‍ കരിയര്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ കൂടിയാണ്‌ മെസിയുടെ വിരമിക്കല്‍.

മാറ്റിയോ മാത്രമല്ല, മറ്റ്‌ രണ്ട്‌ മക്കളും ഇന്റര്‍മിയാമിയുടെ യൂത്ത്‌ അക്കാദമിയിലൂടെയാണ്‌ കരിയര്‍ കെട്ടിപ്പടുക്കുന്നത്‌. തിയാഗോ മെസി ഇന്റര്‍ മിയാമിയുടെ അണ്ടര്‍ 12 സ്‌ക്വാഡ്‌ അംഗമാണ്‌. മിഡ്‌ഫീല്‍ഡറാണ്‌ തിയാഗോ. മെസിയുടെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മപ്പെടുത്തും വിധമാണ്‌ തിയാഗോയുടെ കളിശൈലി. മാറ്റിയോ സ്‌ട്രൈക്കറാണ്‌. അണ്ടര്‍ 8 ടീം അംഗമായ സിറോ അറ്റാക്കിംഗ്‌ ഗെയിമാണ്‌ ഇഷ്ടപ്പെടുന്നത്‌. മെസിയെ പോലെ ഫ്രീകിക്കുകള്‍ ഗോളാക്കാനുള്ള മിടുക്ക്‌ സിറോയ്‌ക്കുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK