Asianet News MalayalamAsianet News Malayalam

വരുന്നത് മറ്റൊരു സൂപ്പര്‍ താരം; ഒടുവില്‍ അഡ്രിയാന്‍ ലൂണയുടെ പകരക്കാരനെ പ്ര്യഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

വൈദ്യ പരിശോധന പൂർത്തിയായ ശേഷം ഫെഡോർ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. സൈപ്രസ് ക്ലബിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന ഫെഡോർ ലിത്വാനിയയ്ക്ക് വേണ്ടി 82 മത്സരങ്ങളിൽ നിന്ന് 12 ഗോൾ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സിര്‍നിച്ച് വൈകാതെ ചേരും.

Lithuanian forward Fedor Cernych replaces Adrian Luna at Kerala Blasters
Author
First Published Jan 11, 2024, 9:43 AM IST

കൊച്ചി: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്ക് പകരം സൂപ്പർതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോ‍ർ സെർനിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഈ സീസൺ അവസാനിക്കും വരെയാണ് സിര്‍നിച്ചിന്‍റെ കരാർ. വൈദ്യ പരിശോധന പൂർത്തിയായ ശേഷം ഫെഡോർ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. സൈപ്രസ് ക്ലബിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന ഫെഡോർ ലിത്വാനിയയ്ക്ക് വേണ്ടി 82 മത്സരങ്ങളിൽ നിന്ന് 12 ഗോൾ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സിര്‍നിച്ച് വൈകാതെ ചേരും.

ലിത്വാനിയന്‍ മാതാപിതാക്കളുടെ മകനായി റഷ്യയില്‍ ജനിച്ച സിര്‍നിച്ച് 2007ലാണ് ലിത്വാനിയയില്‍ പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. 2018ല്‍ റഷ്യന്‍ ക്ലബ്ബായ ഡൈനമോ മോസ്കോയിലെത്തിയ സിര്‍നിച്ച് 2019ല്‍ ലോണില്‍ എഫ് സി ഓറന്‍ബര്‍ഗിനായി കളിച്ചു. 2020ല്‍ പഴയ ക്ലബ്ബായ ജാഗിലോണിയ ബയാസ്റ്റോക്കിലെത്തിയ താരം ദേശീയ കുപ്പായത്തില്‍ 82 മത്സരങ്ങളിൽ നിന്ന് 12 ഗോൾ നേടി.

സൗദി ഫുട്‌ബോളിന് തിരിച്ചടി! ക്ലബ് വിടാനൊരുങ്ങി ബെന്‍സേമ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നിര

ലെഫ്റ്റ് വിങര്‍ പൊസിഷനിലാണ് ക്ലബ്ബിനായി തിളങ്ങിയതെങ്കിലും സെന്‍റര്‍ ഫോര്‍വേര്‍ഡായും സിര്‍നിച്ചിന് കളിക്കാനാവും.അഡ്രിയാന്‍ ലൂണ കൂടുതലും സെന്‍റര്‍ മിഡ്ഫീല്‍ഡിലും അപൂര്‍വമായി സ്ട്രൈക്കറായുമാണ് ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നത്. ലൂണക്ക് പരിക്ക് പറ്റിയശേഷം വിബിന്‍ മോഹനന്‍ ആണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിനായി ആ പൊസിഷനില്‍ കളിക്കുന്നത്. ആ റോളില്‍ വിബിന്‍ തിളങ്ങുകയും ചെയ്തിരുന്നു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ കഴിയുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡില്‍ ലൂണയുടെ പകരക്കാരനായി അന്വേഷിച്ചത്.

ഐഎസ്എല്‍ ഇടവേളയില്‍ സൂപ്പര്‍ കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലാജോങ് എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ബ്ലസ്റ്റേഴ്സിനായി പെപ്ര രണ്ടും മുഹമ്മദ് ഐമൻ ഒരുഗോളും നേടി. റെനാൻ പൗളിഞ്ഞോയാണ് ഷില്ലോംഗിന്‍റെ സ്കോറർ. തിങ്കളാഴ്ച ജംഷെഡ്പൂർ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios