ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഗണ്ണേഴ്‌സിന്റെ തോല്‍വി. സാദിയോ മാനെ, ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍, ഡിയോഗോ ജോട്ട എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരായ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ ആഴ്‌സനലിനെ തകര്‍ത്തത്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഗണ്ണേഴ്‌സിന്റെ തോല്‍വി. സാദിയോ മാനെ, ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍, ഡിയോഗോ ജോട്ട എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. അലക്‌സാന്ദ്രെ ലകസാറ്റയുടെ വകയായിരുന്നു ആഴ്‌സനലിന്റെ ഏക ഗോള്‍.

25ാം മിനിറ്റില്‍ തന്നെ ലകസാറ്റയുടെ ഗോളിലൂടെ ആഴ്‌സനല്‍ മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. മാനെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 34ാം മിനിറ്റില്‍ റോബര്‍ട്ട്‌സണ്‍ ലീഡുയര്‍ത്തി. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ ജോട്ട വിജയമുറപ്പിച്ച ഗോള്‍ നേടി. 

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത മൂന്ന് ഗോളിന് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. ജാക്ക് ഗ്രീലിഷ്, കൊണോര്‍ ഹൗറിഹെയ്ന്‍, തിറോണ്‍ മിങ്്‌സ് എന്നിവരാണ് ആസ്റ്റണ്‍ വില്ലയുടെ ഗോളുകള്‍ നേടിയത്.