ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ ചെല്‍സിക്കെതിരെ ലിവര്‍പൂളിന് ജയം. ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വെസ്റ്റ് ഹാം മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചു.

നബി കെയ്റ്റ, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ജോര്‍ജിനോ വിനാള്‍ഡം, റോബര്‍ട്ടോ ഫിര്‍മിനോ, ചേംബര്‍ലിന്‍ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. ഒളിവര്‍ ജിറൂദ്, ടാമി എബ്രഹാം, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്.  തോല്‍വിയോടെ ചെല്‍സി നാലാം സ്ഥാനത്തേക്കിറങ്ങി. 37 മത്സരങ്ങളില്‍ 63 പോയിന്റാണ് ചെല്‍സിക്കുള്ളത്. ഇത്രതന്നെ പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോള്‍ വ്യത്യാസത്തില്‍ യുനൈറ്റഡാണ് മുന്നില്‍.

വൈസ്റ്റ്ഹാമിനെതിരെ ജയിച്ചുന്നെങ്കില്‍ യുനൈറ്റഡിന് വ്യക്തമായ ലീഡ് നേടാമായിരുന്നു. മാത്രമല്ല ചാംപ്യന്‍സ് ലീഗ് യോഗ്യതാ പോരാട്ടത്തിലും ആധിപത്യം നേടാമായിരുന്നു. മൈക്കല്‍ അന്റോണിയോയുടെ ഗോളിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. പിന്നീട് മാസോണ്‍ ഗ്രീന്‍വുഡിന്റെ ഗോളാണ് യുനൈറ്റഡിനെ ഒപ്പമെത്തിച്ചത്. 

62 സ്ഥാനത്തുള്ള ലെസ്റ്ററിന് 62 പോയിന്റാണുള്ളത്. ലീഗിലെ അവസാന മത്സരത്തില്‍ ലെസ്റ്റിനെ സമനിലയില്‍ പിടിച്ചാല്‍ മാഞ്ചസ്റ്ററിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാം. എന്നാല്‍ ലെസ്റ്ററും വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ചെല്‍സിയും ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ പുറത്താവും.

ട്രസെഗ്വെറ്റ് നേടിയ ഒരു ഗോളാണ് ആഴ്‌സനലിനെതിരെ ആസ്റ്റണ്‍ വില്ലയ്ക്കായി ഗോള്‍ നേടിയത്. 27ാം മിനിറ്റിലായിരുന്നു ഗോള്‍.