പരിക്കേറ്റ കെവിൻ ഡിബ്രൂയിനും കെയ്ൽ വാക്കറുമില്ലാതെ ഇറങ്ങിയ മാ‌ഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ മുന്നിലെത്തി

വെംബ്ലി: വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ (Man City) തോൽപിച്ച് ലിവ‍ർപൂൾ (Liverpool FC) എഫ് എ കപ്പ് (FA Cup) ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ലിവ‍ർപൂളിന്‍റെ ജയം. സാദിയോ മാനേ (Sadio Mane) ഇരട്ട ഗോള്‍ നേടി. 

ലിവർപൂളിന്‍റെ ഗോളോടെയാണ് സൂപ്പർപോരാട്ടം തുടങ്ങിയത്. പരിക്കേറ്റ കെവിൻ ഡിബ്രൂയിനും കെയ്ൽ വാക്കറുമില്ലാതെ ഇറങ്ങിയ മാ‌ഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ മുന്നിലെത്തി. ഒന്‍പതാം മിനുറ്റില്‍ ഇബ്രാഹിമ കൊനാറ്റെ വല ചലിപ്പിച്ചപ്പോള്‍ സാദിയോ മാനേ പിന്നാലെ ഡബിള്‍ തികച്ചു. 17, 45 മിനുറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. 

Scroll to load tweet…

രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗ്രീലിഷിലൂടെ സിറ്റി ആദ്യ മറുപടി നല്‍കി. 47-ാം മിനുറ്റിലായിരുന്നു ഗ്രീലിഷിന്‍റെ ഗോള്‍. ഇഞ്ചുറിടൈമിൽ (90+1) ബെർണാർഡോ സിൽവയും ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി സിറ്റി സാധ്യമായ വഴികളെല്ലാം നോക്കിയെങ്കിലും ഫലം കണ്ടില്ല. ലിവർപൂൾ ഫൈനലിൽ ചെൽസി-ക്രിസ്റ്റൽപാലസ് രണ്ടാം സെമി വിജയികളെ നേരിടും. മേയ് പതിനാലിനാണ് കിരീടപ്പോരാട്ടം. 

Scroll to load tweet…

റോണോയ്‌ക്ക് ഹാട്രിക്, ഇരമ്പിയാര്‍ത്ത് ഓള്‍ഡ് ട്രഫോര്‍ഡ്; ആഴ്സണലിനും ടോട്ടനത്തിനും തിരിച്ചടി