എന്‍‌റിക്കെയുടെ ഒഴിവില്‍ സഹപരിശീലകനായിരുന്ന റോബര്‍ട്ട് മൊറേനോ ആണ് യൂറോ യോഗ്യതാ റൗണ്ടില്‍ സ്പെയിനിനെ പരിശീലിപ്പിച്ചത്.

മാഡ്രിഡ്: ലൂയിസ് എന്‍‌റിക്കെ വീണ്ടും സ്പെയിന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍. മകളുടെ അസുഖത്തെത്തുടര്‍ന്ന് ജൂണില്‍ എന്‍‌റിക്കെ സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക പദവി രാജിവെച്ചിരുന്നു. മജ്ജയിലെ ക്യാന്‍സറിന് ചികിത്സയിലായിരുന്ന എന്‍‌റിക്കെയുടെ ഒമ്പതു വയസുകാരി മകള്‍ ക്സാന മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്‍‌റിക്കെയുടെ ഒഴിവില്‍ സഹപരിശീലകനായിരുന്ന റോബര്‍ട്ട് മൊറേനോ ആണ് യൂറോ യോഗ്യതാ റൗണ്ടില്‍ സ്പെയിനിനെ പരിശീലിപ്പിച്ചത്. എന്‍‌റിക്കെ തിരിച്ചുവന്നാല്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് എന്‍‌റിക്കെക്കായി സ്ഥാനം ഒഴിയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മൊറേനൊ പറഞ്ഞിരുന്നു.

എന്‍‌റിക്കെയ്ക്ക് കീഴില്‍ സഹപരിശീലകനായിരുന്നെങ്കിലും ഇനി മൊറേനോ സഹപരിശീലകനായി തുടരില്ലെന്നാണ് സൂചന. യൂറോ യോഗ്യതാ റൗണ്ടില്‍ റുമാനിയക്കെതിരായ മത്സരമായിരുന്നു മൊറേനൊയ്ക്ക് കീഴില്‍ സ്പെയിന്‍ അവസാനമായി കളിച്ചത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എഫില്‍ എട്ട് ജയവും രണ്ട് സമനിലയുമായി ഒന്നാം സ്ഥാനത്താണ് സ്പെയിന്‍.