പ്രതിരോധനിരയുടെ ഇടതുപാര്‍ശ്വത്തിലായിരുന്നു സ്ഥാനമെങ്കിലും കളിക്കളത്തിലെ സര്‍വവ്യാപിയായിരുന്നു മാര്‍സലോ. മുന്നേറ്റനിരക്കാരെ വിസ്മയിപ്പിക്കുന്ന പന്തടക്കവും വേഗവും.

മാഡ്രിഡ്: ബ്രസീലിയന്‍ താരം മാര്‍സലോ (Marcelo) ഇന്ന് റയല്‍ മാഡ്രിഡിന്റെ (Real Madrid) പടിയിറങ്ങും. മാര്‍സലോയ്ക്ക് റയല്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കും. നീണ്ട 16 വര്‍ഷം. 25 കിരീടങ്ങള്‍. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഒട്ടേറനേട്ടങ്ങളും റെക്കോര്‍ഡുകളും കൊത്തിവച്ചാണ് മാര്‍സലോ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ (Santiago Bernabeu) പടിയിറങ്ങുന്നത്. 

പ്രതിരോധനിരയുടെ ഇടതുപാര്‍ശ്വത്തിലായിരുന്നു സ്ഥാനമെങ്കിലും കളിക്കളത്തിലെ സര്‍വവ്യാപിയായിരുന്നു മാര്‍സലോ. മുന്നേറ്റനിരക്കാരെ വിസ്മയിപ്പിക്കുന്ന പന്തടക്കവും വേഗവും. 2007ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ലുമിനന്‍സില്‍ നിന്നാണ് മാര്‍സലോ റയലില്‍ എത്തിയത്. 545 മത്സരങ്ങള്‍. 103 അസിസ്റ്റും 38 ഗോളും സ്വന്തം പേരിനൊപ്പം കുറിച്ചു. 

സിദാന്‍ വരുമോ? പൊച്ചെറ്റീനോയും പിഎസ്ജിയും വഴി പിരിയുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

ഫോം മങ്ങിയാല്‍ ഉടനെ ടീമില്‍ നിന്ന് തെറിപ്പിക്കുന്ന റയല്‍ മാഡ്രിഡില്‍ പതിനഞ്ച് വര്‍ഷം ഇടവേളയില്ലാതെ കളിക്കുക അത്ര എളുപ്പമല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം മാര്‍സലോയുടെ കൂട്ടുകെട്ട് ഒരുകാലത്ത് അരാധകരുടെ ഹരമായിരുന്നു. റയല്‍ ആസ്ഥാനത്ത് ക്ലബ് പ്രസിഡന്റ് ഫ്‌ലോറെന്റീനോ പെരസിന്റെ നേതൃത്വത്തിലാണ് ഇന്ന് മാര്‍സലോയ്ക്ക് യാത്രയയപ്പ് നല്‍കുക. 

'ബ്രസീലിനേക്കാള്‍ സാധ്യത അര്‍ന്റീനയ്ക്ക്'; ലോകകപ്പ് വിജയികളെ പ്രവചിച്ച് സ്പാനിഷ് കോച്ച് എന്റ്വികെ, കാരണമുണ്ട്!

റയലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന തലയെടുപ്പോടെയാണ് മാര്‍സലോ പടിയിറങ്ങുന്നത്. മറ്റൊരു ചുമതലയില്‍ റയലില്‍ തിരിച്ചെത്തുമെന്ന് മാര്‍സലോ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിക്കഴിഞ്ഞു. റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും മാര്‍സെലോ സ്വന്തമാക്കിയിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…