ഇനിയിപ്പോ ഇംഗ്ലീഷില്‍ കമന്‍ററി കേട്ട് കളി കാണുന്നവരാണെങ്കില്‍ ഒരുകാലത്ത് ലോകം ആരാധിച്ച ഇതിഹാസങ്ങളുടെ ശബ്ദത്തിനൊപ്പം കളി കാണാനാകും. വെയ്‍ന്‍ റൂണി, ലൂയിസ് ഫിഗോ, സോള്‍ കാംപ്ബെല്‍, ഗില്‍ബര്‍ട്ടോ സില്‍വ തുടങ്ങിയവരാണ് ഇംഗ്ലീഷ് കവറേജിന് ഒപ്പമുള്ളത്.

കൊച്ചി: വാശിയേറിയ ലോകകപ്പ് മത്സരം നടക്കുമ്പോള്‍ അതിന്‍റെ മാറ്റുകൂട്ടാന്‍ മലയാളം കമന്‍ററി കൂടെയുണ്ടെങ്കിലോ, ആരാധകര്‍ ഉഷാറാകുമല്ലേ... ഇത്തവണയും ലോകകപ്പ് മത്സരങ്ങള്‍ മികച്ച മലയാളം കമന്‍ററിയോടെ തന്നെ കാണാന്‍ സാധിക്കും. അതിനായി വിദഗ്ധ പാനല്‍ തന്നെയാണ് തയാറായിട്ടുള്ളത്. ഇന്ത്യന്‍ ആരാധകര്‍ക്കായി വിവിധ ഭാഷകളിലുള്ള കമന്‍ററി പാനലിനെയാണ് തയാറാക്കിയിട്ടുള്ളത്. സുബ്രതോ പോള്‍, റോബിന്‍ സിംഗ്, അതിഥി ചൗഹാന്‍, ജോ പോള്‍ അഞ്ചേരി തുടങ്ങി ഫുട്ബോള്‍ രംഗത്ത് നിന്ന് തന്നെ മികവ് തെളിയിച്ചവരാണ് കമന്‍ററി പാനലില്‍ ഉള്ളത്.

ഇനിയിപ്പോ ഇംഗ്ലീഷില്‍ കമന്‍ററി കേട്ട് കളി കാണുന്നവരാണെങ്കില്‍ ഒരുകാലത്ത് ലോകം ആരാധിച്ച ഇതിഹാസങ്ങളുടെ ശബ്ദത്തിനൊപ്പം കളി കാണാനാകും. വെയ്‍ന്‍ റൂണി, ലൂയിസ് ഫിഗോ, സോള്‍ കാംപ്ബെല്‍, ഗില്‍ബര്‍ട്ടോ സില്‍വ തുടങ്ങിയവരാണ് ഇംഗ്ലീഷ് കവറേജിന് ഒപ്പമുള്ളത്. റോബിന്‍ സിംഗ്, അതിഥി ചൗഹാന്‍, ഇഷ്ഫാക് അഹമ്മദ്, കരൺ സാഹ്‌നി എന്നിവരാണ് ഹിന്ദി കമന്‍ററി പാനലില്‍ അണി നിരക്കുന്നത്. മെഹ്താബ് ഹുസൈന്‍, അല്‍വിറ്റോ ഡിക്കൂഞ്ഞ, ഷില്‍ട്ടന്‍ പോള്‍, മനസ് ഭട്ടാചാര്യ എന്നിവര്‍ ബംഗാളിയില്‍ കളി വിവരങ്ങള്‍ പങ്കുവയ്ക്കും.

രമണ്‍ വിജയന്‍, നല്ലപ്പന്‍ മോഹന്‍രാജ്, ധര്‍മരാജ് രാവണന്‍, വിജയകാര്‍ത്തികേയന്‍ എന്നിവര്‍ ചേരുമ്പോള്‍ തമിഴില്‍ മികവാര്‍ന്ന കമന്‍ററി തന്നെ പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നുറപ്പ്. മലയാളത്തിലും ഏറ്റവും മികച്ച പാനല്‍ തന്നെയാണ് തയാറായിട്ടുള്ളത്. ജോ പോള്‍ അഞ്ചേരിക്കൊപ്പം സി കെ വിനീത്, മുഹമ്മദ് റഫി, റിനോ ആന്‍റോ, സുഷാന്ത് മാത്യൂ, ഫിറോസ് ഷെറീഫ് തുടങ്ങിയവരാണ് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്. ആഴത്തിലുള്ള വിശകലനം, പിച്ച്-സൈഡ് കവറേജ് തുടങ്ങി സര്‍വ്വ സന്നാഹങ്ങളോടെയാണ് കമന്‍ററി ടീം തയാറെടുത്തിട്ടുള്ളത്.

ജിയോ സിം ഇല്ലെങ്കില്‍ ജിയോ സിനിമയിലൂടെ ഫുട്ബോള്‍ ലോകകപ്പ് കാണാനാകുമോ, ലൈവ് സ്ട്രീമിംഗ് കാണാനുള്ള വഴികള്‍