ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി. സിറ്റിയും യുണൈറ്റഡും രാത്രി നേര്‍ക്കുനേര്‍.  

ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് മാഞ്ചസ്റ്റർ ഡാർബി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി പന്ത്രണ്ടരയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. 

യുണൈറ്റഡിനെ തോൽപിച്ചാൽ ലിവർപൂളിനെ മറികടന്ന് സിറ്റിക്ക് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. 34 കളിയിൽ 86 പോയിന്‍റുമായാണ് സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നത്. 88 പോയിന്‍റുള്ള ലിവർപൂൾ, സിറ്റിയെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്. 64 പോയിന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. ലീഗിൽ കിരീടം നിലനിർത്താൻ സിറ്റിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.