മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിര്‍ണായക മത്സരത്തില്‍ ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് സിറ്റിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായാത്. ഇതോടെ ലിവര്‍പൂളിന് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചിറങ്ങേണ്ടി വന്നു. 34 മത്സരങ്ങളില്‍ 86 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് 85 പോയിന്റുണ്ട്. ലീഗില്‍ ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്.

ഇന്ന് എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫില്‍ ഫോഡനാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. രണ്ട് ദിവസം മുമ്പ് നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ടോട്ടന്‍ഹാം, സിറ്റിയെ തോല്‍പ്പിച്ചിരുന്നു. അതുക്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ഫില്‍ ഫോഡന്‍ സിറ്റിയെ മുന്നിലെത്തിക്കുകയായിരുന്നു. 67 പോയന്റ് കൈവശമുള്ള ടോട്ടനമാണ് മൂന്നാാമത്.