മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. പുലര്‍ച്ചെ ബ്രൈറ്റണെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ചെല്‍സിക്ക് തോല്‍വി പിണഞ്ഞു. ഷെഫീല്‍ഡ് യുനൈറ്റഡുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി തകര്‍ന്നത്. ലിവര്‍പൂള്‍- ബേണ്‍ലി മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. 

റഹീം സ്റ്റെര്‍ലിങ്ങിന്റെ ഹാട്രിക് പ്രകടനമാണ് സിറ്റിക്ക് സിറ്റിക്ക് ജയമൊരുക്കിയത്. ഗബ്രിയേല്‍ ജീസസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഷെഫീല്‍ഡിനെതിരെ ചെല്‍സി മത്സരത്തിലെ ഇല്ലായിരുന്നു. ഡേവിഡ് മക്‌ഗോള്‍ഡ്‌റിച്ചിന്റെ ഇരട്ട ഗോളാണ് ഷെഫീല്‍ഡിന് ജയമൊരുക്കിയത്. ഒലി മക്ബ്രൂണിയുടെ വകയായിരുന്നു മറ്റൊരു ഗോള്‍.

ബേണ്‍ലിക്കെതിരെ 34ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ബേണ്‍ലി തിരിച്ചടിക്കുകയായിരുന്നു. ആന്‍ഡ്ര്യൂ റോബെര്‍ട്ട്‌സണാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയത്. ജേ റോഡ്രിഗസിന്റെ വകയായിരുന്നു ബേണ്‍ലിയുടെ തിരിച്ചടി.

സീരി എയില്‍ യുവന്റസിന് സമനില

ടൂറിന്‍: സീരി എയില്‍ യുവന്റസ് സമനിലയോടെ രക്ഷപ്പെട്ടു. അറ്റ്‌ലാന്റയുമായുള്ള മത്സരത്തില്‍ ഇരുവരും രണ്ട്് ഗോള്‍ വീതം നേടി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ വകയായിരുന്നു യുവന്റസിന്റെ രണ്ട് ഗോളുകളും. രണ്ടും പെനാല്‍റ്റിയിലൂടെയായിരുന്നു. ഡുവാന്‍ സപാറ്റ, റസ്ലാന്‍ മലിനോവ്‌സ്‌കി എന്നിവരാണ് അറ്റ്‌ലാന്റയുടെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ റോമ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസിയെ തകര്‍ത്തു.