ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. കാർഡിഫ് സിറ്റിയുമായുള്ള മത്സരം ജയിച്ചതോടെയാണ് ലിവർപൂളിനെ പിന്നിലാക്കി സിറ്റി ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കണ് കാർഡിഫിനെ തകർത്തത്. ആറാം മിനുട്ടിൽ കെവിനും 44-ാം മിനുറ്റിൽ ലെറോയ് സെനുമാണ് സിറ്റിക്കായി ഗോൾ നേടിയത്. നിലവിൽ ലീഗിൽ 32 കളികളിലായി 80 പോയിന്‍റാണ് സിറ്റിക്ക് ഉള്ളത്.

മറ്റൊരു മത്സരത്തില്‍ ചെൽസിക്ക് ജയം. ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ തകർത്തു. ഒലിവർ ജിറൗഡ്, ഹസാർഡ്, ലോഫ്ട്ടസ് എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. 38, 60, 63 മിനുട്ടുകളിലായിരുന്നു ചെൽസിയുടെ ഗോളുകൾ. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി ഇപ്പോൾ

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം, ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്‍റെ ജയം. 55-ാം മിനുട്ടിൽ ഹിയോഗും 80-ാം മിനുട്ടിൽ എറിക്സണുമാണ് ടോട്ടനത്തിനായി വലകുലുക്കിയത്. 32 കളികളിൽ നിന്ന് 64 പോയിന്‍റുമായി മൂന്നാമതാണ് ടോട്ടനം ഇപ്പോൾ.