Asianet News MalayalamAsianet News Malayalam

യുണൈറ്റഡഡിന് തോൽവി, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടം സിറ്റിക്ക്

നാല് വർഷത്തിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടമാണ് ഇത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിരുന്ന
യുണൈറ്റഡ് പ്രമുഖ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ഇറങ്ങിയത്.

Manchester City crowned champions in English Premier League 2020-21
Author
Manchester, First Published May 12, 2021, 10:42 AM IST

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻമാർ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്
ലെസ്റ്റർ സിറ്റിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് സിറ്റിയുടെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലെസ്റ്റർ സിറ്റി യുണൈറ്റഡിനെ തകർത്തത്.

നാല് വർഷത്തിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടമാണ് ഇത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിരുന്ന
യുണൈറ്റഡ് പ്രമുഖ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ഇറങ്ങിയത്. മൂന്ന് കളി ശേഷിക്കെ
യുണൈറ്റഡുമായി 10 പോയിന്‍റ് ലീഡ് നേടിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്.

35 മത്സരങ്ങളിൽ സിറ്റിക്ക് 80 പോയന്റുള്ളപ്പോൾ ഇത്രയും മത്സരങളിൽ യുണൈറ്റഡിന് 70 പോയന്റാണുള്ളത്. 36 മത്സരങ്ങളിൽ 66 പോയന്റുമായി ലെസ്റ്റർ സിറ്റി മൂന്നാമതും 35 മത്സരങ്ങളിൽ 64 പോയന്റുള്ള ചെൽസി നാലാമതുമാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ലിവർപൂൾ 34 മത്സരങ്ങളിൽ 57 പോയന്റുമായി ലീ​ഗിൽ ആറാം സ്ഥാനത്താണ്.

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ഈ മാസം 29ന് ചെൽസിയെ നേരിടാനിറങ്ങുന്ന സിറ്റിക്ക് ആത്മവിശ്വാസമേകുന്നതാണ് പ്രീമിയർ ലീ​ഗിലെ കിരീടനേട്ടം. ചാമ്പ്യൻസ് ലീ​ഗും നേടി ഡബിൾ തികക്കാനാണ് പെപ് ​ഗ്വാർഡിയോളയുടെ സിറ്റി ഇനി ശ്രമിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios