ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും തലപ്പത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ബേണ്‍ലി എഫ്‌സി ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും തലപ്പത്ത്. ഇന്ന് നടന്ന മത്സരത്തില്‍ ബേണ്‍ലി എഫ്‌സി ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ഇതോടെ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ കിരീടം പോരാട്ടം കനത്തു. 36 മത്സരങ്ങളില്‍ 92 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 91 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതുണ്ട്. 

സിറ്റിക്ക് ഇനി ലെസ്റ്ററും ബ്രൈറ്റണുമാണ് എതിരാളികള്‍. ലിവര്‍പൂളിന് ന്യൂകാസിലിനോടും വോള്‍വ്‌സിനോടും മത്സരങ്ങളുണ്ട്. സിറ്റിക്ക് ഒരു സമനില പിണയുകയും ലിവര്‍പൂള്‍ അടുത്ത രണ്ട് മത്സരം വിജയിക്കുകയും ചെയ്താല്‍ ആന്‍ഫീല്‍ഡില്‍ കിരീടമെത്തും. തോല്‍ക്കാതിരുന്നാല്‍ സിറ്റിക്ക് കിരീടം ഉറപ്പിക്കും. ഇരു ടീമുകള്‍ക്കും ഓരോ വിധം ഹോം- എവേ മത്സരങ്ങളാണുള്ളത്.

ഇന്നു നടന്ന ചെല്‍സി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. ലെസ്റ്റര്‍ എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സനലിനെ തകര്‍ത്തു.