Asianet News MalayalamAsianet News Malayalam

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സെക്സ് പാര്‍ട്ടി; മാഞ്ചസ്റ്റര്‍ സിറ്റി താരം കുരുക്കില്‍

ചൊവ്വാഴ്ചയാണ് ഒരു സുഹൃത്തിനൊപ്പം രണ്ട് കോള്‍ ഗേള്‍സിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വാക്കര്‍ സെക്സ് പാര്‍ട്ടി നടത്തിയത്. കോള്‍ ഗേള്‍സിന് മുന്നില്‍ തന്റെ പേര് പുറത്തുവരാതിരിക്കാനായി കെയ് എന്ന പേരാണ് വാക്കര്‍ പറഞ്ഞത്. 

Manchester City Player Kyle Walker faces investigation over breaking lockdown rules to host sex party
Author
London, First Published Apr 5, 2020, 10:28 PM IST

ലണ്ടന്‍: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെും ഇംഗ്ലണ്ടിന്റെയും പ്രതിരോധനിരയിലെ താരമായ കെയ്ല്‍ വാക്കര്‍ വീട്ടില്‍ സെക്സ് പാര്‍ട്ടി നടത്തിയെന്ന് ആരോപണത്തില്‍ അച്ചടക്ക നടപടിക്കൊരുങ്ങി ക്ലബ്ബ് അധികൃതര്‍. ഇംഗ്ലീഷ് ടാബ്ലോയ്ഡുകളാണ് കഴിഞ്ഞവാരം വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അച്ചടക്ക നടപടിക്ക് മുന്നോടിയായി വാക്കറിനെതിരെ സിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെയ്ല്‍ വാക്കര്‍ വീട്ടിലേക്ക് രണ്ട് കോള്‍ ഗേള്‍സിനെ വിളിച്ചുവരുത്തിയെന്നായിരുന്നു ടാബ്ലോയ്ഡുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോക്ക് ഡൌണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്ന വാക്കറുടെ നടപടി നിരാശാജനകമാണെന്ന് സിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഫുട്ബോള്‍ താരങ്ങള്‍ സമൂഹത്തിന് മാതൃകയാവേണ്ടവരാണെന്നും തങ്ങളുടെ ക്ലബ്ബും കളിക്കാരും ജീവനക്കാരുമെല്ലാം കൊവിഡ് ബാധിതര്‍ക്കായും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും നിലകൊള്ളുമ്പോള്‍  അതിനെല്ലാം തകിടം മറിക്കുന്ന നടപടിയായിപ്പോയി വാക്കറുടെ പ്രവര്‍ത്തിയെന്നും സിറ്റി വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിരാശയുണ്ടെന്നും വാക്കര്‍ മാപ്പു പറഞ്ഞെങ്കിലും അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുമെന്നും ക്ലബ്ബ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഒരു സുഹൃത്തിനൊപ്പം രണ്ട് കോള്‍ ഗേള്‍സിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വാക്കര്‍ സെക്സ് പാര്‍ട്ടി നടത്തിയത്. കോള്‍ ഗേള്‍സിന് മുന്നില്‍ തന്റെ പേര് പുറത്തുവരാതിരിക്കാനായി കെയ് എന്ന പേരാണ് വാക്കര്‍ പറഞ്ഞത്. സംഭവത്തില്‍ പൊതുസമൂഹത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും ക്ലബ്ബിനോടും മാപ്പു പറയുന്നുവെന്ന് വാക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. 

ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന രണ്ടാമത്തെ പ്രീമിയര്‍ ലീഗ് താരമാണ് വാക്കര്‍. നേരത്തെ ആസ്റ്റണ്‍ വില്ല നായകന്‍ ജാക്ക് ഗ്രിലീഷും പാര്‍ട്ടിയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ ലംഘിച്ചിരുന്നു. ആളുകളോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഗ്രീലിഷ് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോയത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് രോഗബാധമൂലം 621 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 4934 ആയി ഉയര്‍ന്നു.

Follow Us:
Download App:
  • android
  • ios