2000 മുതൽ 2003വരെ സിറ്റിയുടെ താരമായിരുന്ന ആൽഫി ഹാലൻഡിന്‍റെ മകനാണ് ഏർലിംഗ്. 2020-21 സീസണില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയിലെ മികച്ച കളിക്കാരനായി ഹാലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മാഞ്ചസ്റ്റര്‍: യുവതാരം ഏർലിംഗ് ഹാലൻഡ്(Erling Haaland) മാഞ്ചസ്റ്റർ സിറ്റിയുമായി( Manchester City) അഞ്ചുവർഷത്തെ കരാറിൽ ഒപ്പുവച്ചു. ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്ന് 488 കോടി രൂപയാണ് ട്രാൻസ്ഫർ തുക. 2027 ജൂലൈ ഒന്നുവരെയാണ് കരാർ. 21കാരനായ ഹാലൻഡ് ബൊറൂസ്യക്കായി 89 കളിയിൽ 86 ഗോൾ നേടിയിട്ടുണ്ട്. ജൂലൈ ഒന്നിന് നോര്‍വെ താരമായ ഹാലന്‍ഡ് ഔദ്യോഗികമായി സിറ്റിയിലെത്തുക.
ബാഴ്സലോണയുടേയും റയൽ മാഡ്രിഡിന്‍റെയും മത്സരത്തെ അതിജീവിച്ചാണ് ഹാലൻഡിനെ സിറ്റി സ്വന്തമാക്കിയത്. തന്‍റെ സ്വപ്നങ്ങൾ സഫലമാക്കാൻ കഴിയുന്ന ക്ലബിലാണ് എത്തിച്ചേർന്നതെന്ന് ഹാലൻഡ് കരാർ ഒപ്പുവച്ചതിന് ശേഷം പറഞ്ഞു. 2000 മുതൽ 2003വരെ സിറ്റിയുടെ താരമായിരുന്ന ആൽഫി ഹാലൻഡിന്‍റെ മകനാണ് ഏർലിംഗ്. 2020-21 സീസണില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയിലെ മികച്ച കളിക്കാരനായി ഹാലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങളെ തെരഞ്ഞെടുത്ത് ഹാലൻഡ്, റൊണാള്‍ഡോയില്ല
അതേസമയം, ബെൻഫിക്കയുടെ യുവ സ്ട്രൈക്കർ ഡാർവിൻ നുനസിനെ(Darwin Nunez) ലിവർപൂൾ(Liverpool) സ്വന്തമാക്കി. ഉറുഗ്വേ താരത്തെ ആറ് വർഷ കരാറിലാണ് ലിവർപൂൾ സ്വന്തമാക്കിയത്. ആഴ്ചയിൽ രണ്ടരലക്ഷം യുറോയാണ് പ്രതിഫലം. കഴിഞ്ഞ സീസണിൽ നുനസ് 38 കളിയിൽ 32 ഗോൾ നേടിയിരുന്നു.
സിദാന്‍ വരുമോ? പൊച്ചെറ്റീനോയും പിഎസ്ജിയും വഴി പിരിയുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി
ഡാർവിൻ നുനസിനെ സ്വന്തമാക്കിയതോടെ സാദിയോ മാനെയെ ക്ലബ് വിടാൻ ലിവർപൂൾ അനുവദിക്കും. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്കാണ് സാദിയോ മാനെ പോകുന്നത്. സാദിയോ മാനെയെ കിട്ടിയാൽ റോബർട്ട് ലെവൻഡോവ്സ്കിയെ ബയേണും വിട്ടയച്ചേക്കും.
