ലീഡ്‌സ് യുനൈറ്റഡിന്റെ താരമായിരുന്ന, കാല്‍വിന്‍ ഫിലിപ്സിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. ആറുവര്‍ഷത്തേക്കാണ് കരാര്‍. ലീഡ്സിനായി 235 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മിഡ്ഫീല്‍ഡറാണ് കാല്‍വിന്‍ ഫിലിപ്സ്.
മാഞ്ചസ്റ്റര്‍: പുതിയ താരങ്ങളായ എര്‍ലിംഗ് ഹാളണ്ടിനേയും (Erling Haaland) ജൂലിയന്‍ അല്‍വാരസിനെയും (Julian Alvarez) ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ഗോള്‍കീപ്പര്‍ മൊറേനോയേയും പരിചയപ്പെടുത്തി. സിറ്റിയില്‍ ഹാളണ്ട് ഒമ്പതാം നമ്പര്‍ ജഴ്‌സിയിലും അല്‍വാരസ് 19-ാം നമ്പര്‍ ജഴ്‌സിയിലുമാണ് കളിക്കുക.
ലീഡ്‌സ് യുനൈറ്റഡിന്റെ താരമായിരുന്ന, കാല്‍വിന്‍ ഫിലിപ്സിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. ആറുവര്‍ഷത്തേക്കാണ് കരാര്‍. ലീഡ്സിനായി 235 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മിഡ്ഫീല്‍ഡറാണ് കാല്‍വിന്‍ ഫിലിപ്സ്. എര്‍ലിംഗ് ഹാലന്‍ഡിനും സ്റ്റെഫാന്‍ ഒര്‍ട്ടേഗയ്ക്കും ശേഷം സമ്മറില്‍ സിറ്റി സ്വന്തമാക്കുന്ന താരമാണ് കാല്‍വിന്‍ ഫിലിപ്സ്.
അല്‍വാരസും ഹാളണ്ടും വന്നതോടെ ഗബ്രിയില്‍ ജെസ്യൂസ് സിറ്റി വിട്ടിരുന്നു. അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്. 2017ല്‍ സിറ്റിയിലെത്തിയ ജെസ്യൂസ്, ക്ലബ്ബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്.
അസ്പലിക്വേറ്റ ബാഴ്‌സയില്‍?
സ്പാനിഷ് ക്ലബ് ബാഴ്‌സിലോണയുമായി ചെല്‍സി നായകന്‍ സീസര്‍ അസ്പലിക്വേറ്റ കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ചെല്‍സിക്കായി 474 മത്സരങ്ങള്‍ കളിച്ച അസ്പലിക്വേറ്റ 2019 മുതലാണ് ചെല്‍സിയുടെ നായകനാവുന്നത്.
നേരത്തെ, ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസിയും ഡെന്മാര്‍ക്ക് ഡിഫന്‍ഡര്‍ ആന്ദ്രേയാസ് ക്രിസ്റ്റന്‍സനും ബാഴ്സലോണയില്‍ എത്തിയിരുന്നു. 2026 സീസണ്‍ അവസാനം വരെയാണ് കരാര്‍. കെസി എസി മിലാനില്‍ നിന്നും ക്രിസ്റ്റന്‍സന്‍ ചെല്‍സിയില്‍ നിന്നുമാണ് ബാഴ്സയിലെത്തുന്നത്. ഇരുവരേയും ബാഴ്സ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
