Asianet News MalayalamAsianet News Malayalam

കിരീടത്തോടെ സീസണ്‍ തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റി! നാട്ടങ്കത്തില്‍ യുണൈറ്റഡിനെ തകര്‍ത്ത് കമ്മ്യൂണിറ്റി ഷീല്‍ഡ്

82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗര്‍ണാച്ചോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. ബ്രൂണോ പാസ് സ്വീകരിച്ച ഗര്‍ണാച്ചോ തന്റെ ഇടം കാലുകൊണ്ട് മനോഹരമായി പന്ത് ഗോള്‍വര കടത്തി.

manchester city won community shield after beating manchester united
Author
First Published Aug 10, 2024, 10:34 PM IST | Last Updated Aug 10, 2024, 10:34 PM IST

വെംബ്ലി: പുതിയ സീസണ്‍ കിരീടത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് സിറ്റി കിരിടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാംപാതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അലസാന്ദ്രോ ഗര്‍ണാച്ചോയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സമനില ഗോള്‍ നേടിയത്.

വിരസമായിരുന്നു മത്സരത്തിന്റെ ആദ്യപാതി. പറയത്തക്ക നീക്കങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പാഞ്ഞില്ല. യുണൈറ്റഡിന് അവസരങ്ങള്‍ വന്നെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. രണ്ടാം പാതിയില്‍ ബ്രൂണോ യുണൈറ്റഡിനെ ലീഡ് സമ്മാനിച്ചു എന്ന് കരുതിയതാണ്. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. 75-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. 82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗര്‍ണാച്ചോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. ബ്രൂണോ പാസ് സ്വീകരിച്ച ഗര്‍ണാച്ചോ തന്റെ ഇടം കാലുകൊണ്ട് മനോഹരമായി പന്ത് ഗോള്‍വര കടത്തി. 

ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മറുപടി ഗോളെത്തി. ഒസ്‌കാര്‍ ബോബിന്റെ ക്രോസില്‍ തലവെച്ചാണ് സില്‍വ ഗോള്‍ നേടുന്നത്. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. യുണൈറ്റഡിനായി ബ്രൂണോ ആദ്യ കിക്ക് ഗോളാക്കി മാറ്റി. പിന്നാലെ സിറ്റിക്കായി ആദ്യ കിക്കെടുത്ത സില്‍വയ്ക്ക് പിഴച്ചു. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാന തട്ടിയകറ്റുകയായിരുന്നു. പിന്നീടെത്തിയ ഡാലോട്ടും ഡ്രിബ്രൂയ്‌നും ഇരു ടീമുകള്‍ക്കും വേണ്ടി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ഗര്‍ണാച്ചോയ്ക്കും സിറ്റിയുടെ മൂന്നാം കിക്കെടുത്ത എര്‍ലിംഗ് ഹാളണ്ടിനും പിഴച്ചില്ല. സ്‌കോര്‍ 3-2. 

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്നില്ല! പുതിയ സമയം കുറിച്ച് കായിക തര്‍ക്ക പരിഹാര കോടതി

എന്നാല്‍ യുണൈറ്റഡിന്റെ നാലാം കിക്കെടുത്ത സാഞ്ചോയ്ക്ക് പിഴച്ചു. എഡേഴ്‌സണ്‍ ഷോട്ട് തടഞ്ഞിട്ടു. സിറ്റിക്കായി സവിഞ്ഞിയോ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3. കസെമിറോ അഞ്ചാം കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. എഡേഴ്‌സണും ഉന്നം തെറ്റിയില്ല. സ്‌കോര്‍ 4-4. പിന്നാലെ സഡന്‍ ഡെത്തിലേക്ക്. മക്ടോമിനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ യുണൈറ്റഡിന്റെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. സിറ്റിക്ക് വേണ്ടി മതേയൂസ് നുനെസും, റൂബന്‍ ഡയസും മറുപടി നല്‍കി. സ്‌കോര്‍ 6-6. എന്നാല്‍ ജോണി ഇവാന്റെ അടുത്ത കിക്ക് പുറത്തേക്ക് പോയി. സിറ്റിയാവട്ടെ അകാഞ്ചിയുടെ കിരീടം ഉറപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios