ലണ്ടന്‍: എഫ്എ കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. വാറ്റ്‌ഫോര്‍ിഡനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ സീസണിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ടീമായി മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗും ലീഗ് കപ്പും സിറ്റി നേരത്തെ സ്വന്തമാക്കിയിരുന്നു. 

ഇന്ന് വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ ഹാട്രിക്കാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. ഡേവിഡ് സില്‍വ, കെവിന്‍ ഡി ബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആറാം എഫ്എ കപ്പ് കിരീടമാണിത്. 2011ന് ശേഷം ആദ്യത്തേതും.