Asianet News MalayalamAsianet News Malayalam

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം; ലാ ലിഗയില്‍ അത്‌ലറ്റികോയുടെ മുന്നേറ്റം

സിറ്റി രണ്ടിനെതിരെ അഞ്ച് ഗോളിന് സതാംപ്ടണെ തോല്‍പിച്ചു. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടുഗോള്‍ വീതം നേടി. ഗുണ്ടോഗനാണ് ഗോള്‍പട്ടിക തികച്ചത്.

Manchester City won over southampton in EPL
Author
Manchester, First Published Mar 11, 2021, 10:38 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍വര്‍ഷം. സിറ്റി രണ്ടിനെതിരെ അഞ്ച് ഗോളിന് സതാംപ്ടണെ തോല്‍പിച്ചു. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടുഗോള്‍ വീതം നേടി. ഗുണ്ടോഗനാണ് ഗോള്‍പട്ടിക തികച്ചത്. 29 കളിയില്‍ 68 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെക്കാള്‍ 14 പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. 
 
സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. മാര്‍ക്കോസ് ലോറന്റെ, ലൂയിസ് സുവാരസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഐകര്‍ മുനിയൈനാണ് ബില്‍ബാവോയുടെ ഗോള്‍ നേടിയത്. 26 കളിയില്‍ 62 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ലീഗില്‍ മുന്നിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബാഴ്‌സലോണയുമായി 6 പോയിന്റിന്റെ ലീഡുണ്ട് അത്‌ലറ്റിക്കോയ്ക്ക്. 

യൂറോപ്പയില്‍ യുനൈറ്റഡ് ഇന്നിറങ്ങും

അതേസമയം, യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് എസി മിലാനെ നേരിടും. രാത്രി പതിനൊന്നരയ്ക്ക് യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്‌ബോളിലെ വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്നത്. 

2010ല്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് മിലാനെ തോല്‍പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച ആത്മവിശ്വാസവുമായാണ് യുണൈറ്റഡ്, ഇറ്റാലിയന്‍ ക്ലബിനെ നേരിടാന്‍ ഇറങ്ങുന്നത്. പരിക്കേറ്റ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇന്ന് മിലാന്‍ നിരയില്‍ ഉണ്ടായേക്കില്ല. നേരത്തേ യുനൈറ്റഡ് താരമായിരുന്നു ഇബ്രാഹിമോവിച്.

Follow Us:
Download App:
  • android
  • ios