ലണ്ടന്‍: പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷ്യര്‍. പോഗ്ബ യുണൈറ്റഡില്‍ പൂര്‍ണ സന്തുഷ്ടനാണ്. പോഗ്ബയെ കേന്ദ്രീകരിച്ച് ഒരു ടീമിനെ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സോള്‍ഷ്യര്‍ പറഞ്ഞു.

റയല്‍ മാഡ്രിഡിനെയും പരിശീലകന്‍ സിനദിന്‍ സിദാനെയും പ്രശംസിച്ച് പോഗ്ബ പ്രതികരിച്ചതാണ് സൂപ്പര്‍ താരം സ്പാനിഷ് ക്ലബ്ബിലേക്ക് മാറുമെന്ന അഭ്യൂഹത്തിന് വഴിവച്ചത്.എന്നാല്‍ പോഗ്ബ മാന്യമായി പെരുമാറുന്ന ആളാണെന്നും, സിദാനെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തോട് മാന്യമായി പ്രതികരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സോള്‍ഷ്യര്‍ അഭിപ്രായപ്പെട്ടു.

ഹോസെ മൗറീഞ്ഞോക്ക് കീഴില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന പോഗ്ബ,സോള്‍ഷ്യര്‍ ചുമതലയേറ്റെടുത്ത ശേഷം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു./