ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലെത്തി. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡിന്റെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ട ഗോള്‍ നേടി. 25ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളും, 73ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ചെല്‍സിക്കായി മിഷി ബാറ്റ്ഷുവായാണ് ആശ്വാസ ഗോള്‍ നേടിയത്.

ഗോള്‍ മഴ പെയ്ത ലീഗിലെ മ്‌റ്റൊരു മത്സരത്തില്‍ പെനാല്‍റ്റിയില്‍ ലിവര്‍പൂള്‍, ആഴ്‌സലിനെ മറികടന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും അഞ്ച് ഗോളുകള്‍ വീതം നേടി. ഇരു ടീമുകളും എക്‌സ്ട്രാടൈമിലും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്.

പെനാല്‍റ്റി 5- 4ന് ലിവര്‍പൂള്‍ നേടി. ആഴ്‌സലിനായി നാലം ഷോട്ടെടുത്ത ഡാനി സെബയോസിന്റെ കിക്ക് തടഞ്ഞ ലിവര്‍പൂള്‍ ഗോളിയാണ് വിജയശില്‍പി.