Asianet News MalayalamAsianet News Malayalam

ക്രിസ്റ്റ്യാനോയെ പരിഗണിക്കില്ല! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ ക്യാപ്റ്റന്‍ വന്നേക്കും

ഹൃദ്രോഗത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം കളിയില്‍ നിന്ന് വിട്ടുനിന്നശേഷമാണ് 33കാരനായ എറിക്‌സണ്‍ പ്രീമിയര്‍ലീഗിലെത്തുന്നത്. മഗ്വെയറിന്റെ അഭാവത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മിക്ക മത്സരങ്ങളിലും ടീമിന്റെ ക്യാപ്റ്റനായത്.

manchester united considering Christian Eriksen as new captain
Author
First Published Sep 15, 2022, 10:22 PM IST

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യന്‍ എറിക്‌സണെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനാക്കാന്‍ പരിശീലകന്‍ എറിക് ടെന്‍ഹാഗ് നീക്കം നടത്തുന്നെന്ന് റിപ്പോര്‍ട്ട്. നിലവിലെ നായകന്‍ ഹാരി മഗ്വെയറിന് ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചടികളില്‍ ഏറെ പഴികേട്ട താരമായിരുന്നു ക്യാപ്റ്റന്‍ ഹാരി മഗ്വെയര്‍. കളത്തിന് പുറത്തെ വിവാദങ്ങളും മോശം പ്രകടനവും തുടര്‍ന്നിട്ടും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പുതിയപരിശീലകനായെത്തിയ എറിക് ടെന്‍ഹാഗും തയ്യാറായിരുന്നില്ല.

എന്നാല്‍ ആദ്യ രണ്ട് കളിയില്‍ തോറ്റതോടെ മഗ്വെയറിന് ടീമിലെ സ്ഥാനം നഷ്ടമായി. നിലവില്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ജയങ്ങളുമായി മുന്നേറുന്ന ടീമിന് സ്ഥിരം ക്യാപ്റ്റന്‍ വേണമെന്ന തീരുമാനത്തിലേക്ക് യുണൈറ്റഡ് കടക്കുന്നുവെന്നാണ് സൂചന. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ പേരിനാണ് മുന്‍തൂക്കം. ടെന്‍ഹാഗിന്റെ ടീമില്‍ സ്ഥിരസാന്നിധ്യമായ എറിക്‌സണിന്റെ കളിയോടുള്ള സമീപനവും നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രധാന കാരണം.

ഹൃദ്രോഗത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം കളിയില്‍ നിന്ന് വിട്ടുനിന്നശേഷമാണ് 33കാരനായ എറിക്‌സണ്‍ പ്രീമിയര്‍ലീഗിലെത്തുന്നത്. മഗ്വെയറിന്റെ അഭാവത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മിക്ക മത്സരങ്ങളിലും ടീമിന്റെ ക്യാപ്റ്റനായത്. ഒരാളെ നിലനിര്‍ത്തുന്നതിന് പകരം വിവിധ കളിയില്‍ പല നായകന്മാര്‍ എന്ന സമീപനവും ടീം സ്വീകരിച്ചേക്കും.

അതേസമയം, യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആദ്യ ജയംലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങി. മോള്‍ഡോവന്‍ ക്ലബ് ഷെറിഫാണ് എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തേകാലിന് ഷെറിഫിന്റെ മൈതാനത്തിറങ്ങുന്‌പോള്‍ എല്ലാ കണ്ണുകളും വെറ്ററന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍. സീസണില്‍ രണ്ടുമത്സരത്തിലാണ് റൊണാള്‍ഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. ഈ രണ്ട് കളിയിലും യുണൈറ്റഡ് തോറ്റു.

Follow Us:
Download App:
  • android
  • ios