ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസ് പോഗ്ബയെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുന്നതായി അഭ്യൂഹമുണ്ട്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് ശസ്ത്രക്രിയ. നാലാഴ്ച വരെ പോഗ്ബയ്ക്ക് വിശ്രമം വേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ അറിയിച്ചു. ഇതോടെ ഈ മാസം 7ന് മാഞ്ചസ്റ്റര്‍ സിറ്റിക്കും, 19ന് ലിവര്‍പൂളിനും എതിരായ മത്സരങ്ങളിൽ പോഗ്ബ ഉണ്ടാകില്ലെന്ന് ഉറപ്പായി.

കാലിലെ പരിക്ക് കാരണം സീസണിലെ മിക്ക മത്സരങ്ങളും പോഗ്ബയ്ക്ക് നഷ്ടമായിരുന്നു. അതേസമയം പോഗ്ബ അടക്കം പ്രമുഖര്‍ക്ക് പരിക്കേറ്റത് മാഞ്ചസ്റ്ററിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ പകരക്കാരെ തേടുമെന്ന് സോള്‍ഷെയര്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസ് പോഗ്ബയെ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ട്.