ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. 46ആം മിനുറ്റില്‍ റിച്ചാര്‍ളിസനാണ് എവര്‍ട്ടന്റെ വിജയഗോള്‍ നേടിയത്. 34 കളിയില്‍ 66 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്താണ്. ഫ്രാങ്ക് ലാംപാര്‍ഡ് പരിശീലിപ്പിക്കുന്ന എവര്‍ട്ടന്‍ പതിനെട്ടാം സ്ഥാനത്ത് തന്നെയാണിപ്പോള്‍.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ഇന്നിറങ്ങും. ബ്രന്റ്‌ഫോര്‍ഡാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്ക് ഓള്‍ഡ്ട്രഫോര്‍ഡിലാണ് മത്സരം. സീസണില്‍ യൂറോപ്പ ലീഗ് (Europa League) യോഗ്യതയെങ്കിലും ഉറപ്പിക്കാന്‍ യുണൈറ്റഡിന് ജയം കൂടിയേതീരൂ. അതേസമയം എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമം ശക്തമാക്കി.
ഇന്നലെ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. 46ആം മിനുറ്റില്‍ റിച്ചാര്‍ളിസനാണ് എവര്‍ട്ടന്റെ വിജയഗോള്‍ നേടിയത്. 34 കളിയില്‍ 66 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്താണ്. ഫ്രാങ്ക് ലാംപാര്‍ഡ് പരിശീലിപ്പിക്കുന്ന എവര്‍ട്ടന്‍ പതിനെട്ടാം സ്ഥാനത്ത് തന്നെയാണിപ്പോള്‍. ഇപ്പോഴും തരംതാഴ്ത്തല്‍ മേഖലയിലുള്ള എവര്‍ട്ടണ് 33 മത്സരങ്ങില്‍ 32 പോയിന്റാണുള്ളത്. അടുത്ത മത്സരം ജയിച്ചാല്‍ ലീഡ്‌സിനേയും ബേണ്‍ലിയേയും മറികടന്ന തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് രക്ഷപ്പെടാം.
ആഴ്‌സനല്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. റോബ് ഹോള്‍ഡിംഗ്, ഗബ്രിയേല്‍ എന്നിവരാണ് ആഴ്‌സനലിന്റെ ഗോള്‍ നേടിയത്. 34 മത്സരങ്ങളില്‍ 63 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ആഴ്‌സനല്‍. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തകര്‍ത്തു.
ഹ്യൂങ് മിന്‍ സണ്‍ രണ്ട് ഗോള്‍ നേടി. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ആദ്യ ഗോള്‍ നേടിയത്. 34 മത്സരങ്ങളില്‍ 61 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ടോട്ടനം.
ബാഴ്‌സയ്ക്ക് ജയം
ലാലിഗയില്‍ ബാഴ്‌സലോണക്ക് ജയം. മല്ലോഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക് ബാഴ്‌സ തോല്‍പ്പിച്ചു. ബാഴ്‌സക്കായി മെംഫിസ് ഡിപേയും, സെര്‍ജിയോ ബുസ്‌കറ്റ്‌സും ഗോള്‍ നേടി. 66 പോയിന്റുള്ള ബാഴ്‌സ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
കിരീടപ്പോര് ശക്തമാക്കി മിലാന്‍
ഇറ്റാലിയന്‍ ലീഗില്‍ കിരീടപ്പോര് ശക്തമാക്കി എസി മിലാന്‍. ഫിയോന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. റാഫേല്‍ ലിയാവോയാണ് വിജയഗോള്‍ നേടിയത്. 35 മത്സരങ്ങളില്‍ 77 പോയിന്റുമായി എസി മിലാനാണ് ഒന്നാം സ്ഥാനത്ത്. 75 പോയിന്റുമായി ഇന്റര്‍മിലാന്‍ രണ്ടും 70 പോയിന്റുമായി നാപ്പോളി മൂന്നും സ്ഥാനത്തുണ്ട്.
