ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം തുടങ്ങുന്നത്. യുണൈറ്റഡ് ഏഴാമതും ബ്രെന്റ് ഫോര്‍ഡ് 14-ാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) മാര്‍ക്കസ് റഷ്‌ഫോര്‍ഡും കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുണെറ്റഡ് കോച്ച് റാല്‍ഫ് റാങ്‌നിക്ക് പറഞ്ഞു.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL 2021-22) മാഞ്ചസ്റ്റര്‍ യുണൈറ്റഡ (Manchester United)് ഇന്നിറങ്ങും. സീസണിലെ 21-ാം മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം തുടങ്ങുന്നത്. യുണൈറ്റഡ് ഏഴാമതും ബ്രെന്റ് ഫോര്‍ഡ് 14-ാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) മാര്‍ക്കസ് റഷ്‌ഫോര്‍ഡും കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുണെറ്റഡ് കോച്ച് റാല്‍ഫ് റാങ്‌നിക്ക് പറഞ്ഞു.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റി , ടോട്ടനത്തെ നേരിടും. ലെസ്റ്റര്‍ മൈതാനത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കാണ് മത്സരം. ടോട്ടനം ആറാമതും ലെസ്റ്റര്‍ പത്താം സ്ഥാനത്തുമാണ്. അതേ സമയം ചെല്‍സിക്ക് ഇന്നലെ ബ്രൈണുമായുള്ള മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നു.

കഴിഞ്ഞ നാല് മത്സരങ്ങള്‍ക്കിടെ ചെല്‍സിക്ക് ജയിക്കാനായിട്ടില്ല. ഇതിന് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോല്‍വി വഴങ്ങിയിരുന്നു. 28-ാം മിനിറ്റില്‍ ഹകിം സിയെച്ച് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രൈറ്റണ്‍ ആഡം വെബ്സ്റ്ററിലൂടെ സമനില ഗോള്‍ നേടി. നിലവില്‍ മൂന്നാം സ്ഥാനത്താണ് ചെല്‍സി.

23 മത്സരങ്ങളില്‍ 44 പോയിന്റാണ് ചെല്‍സിക്കുള്ളത്. രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിന് 21 മത്സരങ്ങളില്‍ 45 പോയിന്റുണ്ട്. 22 മത്സരങ്ങളില്‍ 56 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.