22 കളിയില്‍ 43 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. മധ്യനിരയില്‍ കാസിമിറോയുടെയും ക്രിസ്റ്റ്യന്‍ എറിക്‌സന്റെയും അഭാവം യുണൈറ്റഡിന് തിരിച്ചടിയാവും.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും. സിറ്റി ലീഗില്‍ രണ്ടും യുണൈറ്റഡ് മൂന്നും സ്ഥാനത്താണ്. വിജയവഴിയില്‍ തിരിച്ചെത്താനാണ് മാഞ്ചസ്റ്റര്‍ ടീമുകളുടെ ശ്രമം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈകിട്ട് ഏഴരയ്ക്ക് എവേ മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ കളിക്കും. കഴിഞ്ഞയാഴ്ച യുണൈറ്റഡിന്റെ മൈതാനത്ത് നടന്നകളിയില്‍ ഇരുടീമും രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
22 കളിയില്‍ 43 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. മധ്യനിരയില്‍ കാസിമിറോയുടെയും ക്രിസ്റ്റ്യന്‍ എറിക്‌സന്റെയും അഭാവം യുണൈറ്റഡിന് തിരിച്ചടിയാവും. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ സ്‌കോറിംഗ് മികവിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദില്‍ രാത്രി പത്തിന് ആസ്റ്റന്‍വില്ലയുമായി ഏറ്റമുട്ടും. അവാസാന മത്സരത്തില്‍ തോല്‍വി നേരിട്ട സിറ്റി ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള വ്യത്യാസം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് 51ഉം രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 45ഉം പോയിന്റാണുള്ളത്. 28 പോയിന്റുള്ള ആസ്റ്റന്‍വില്ല പതിനൊന്നാം സ്ഥാനത്ത്. റിയാദ് മെഹറസ്, എര്‍ലിഗ് ഹാലന്‍ഡ്, ജാക് ഗ്രീലിഷ് മുന്നേറ്റനിരയിലാണ് സിറ്റിയുടെ പ്രതീക്ഷ. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും സീസണി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് സിറ്റി. 53 ഗോളാണ് സിറ്റിയുടെ പേരില്‍ കുറിക്കപ്പെട്ടത്.
ബയേണിന് ജയം
മ്യൂണിക്ക്: ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റം. ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബോഷമിനെ തോല്‍പിച്ചു. തോമസ് മുള്ളറാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. നാല്‍പ്പത്തിയൊന്നാം മിനിറ്റിലായിരുന്നു മുള്ളറുടെ ഗോള്‍. രണ്ടാം പകുതിയില്‍ കിംഗ്‌സ്‌ലി കോമാനും സെര്‍ജി ഗ്‌നാബ്രിയും ബയേണിന്റെ ജയം പൂര്‍ത്തിയാക്കി. 20 കളിയില്‍ പന്ത്രണ്ടാം ജയം നേടിയ ബയേണ്‍ 43 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സ്മൃതി മന്ദാനയില്ലാതെ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ; വനിതാ ടി20 ലോകകപ്പ് മത്സരം കാണാന്‍ ഈ വഴികള്‍
