കൊല്‍ക്കത്ത: കാര്യങ്ങളെല്ലാം ശരിയായ വഴിക്ക് നീങ്ങിയാല്‍ അടുത്തവര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൊല്‍ക്കത്തയില്‍ കളിക്കും. ഈസ്റ്റ് ബംഗാളാമ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയമാണ് വേദി. ഇതിന് മുന്നോടിയായ യുണൈറ്റഡ് പ്രതിനിധികള്‍ ഇന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു. ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസുമായും കൂടിക്കാഴ്ച നടത്തി. സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ ക്ലബ്ബ് പ്രതിനിധികള്‍ സംതൃപ്തി രേഖപ്പെടുത്തി.

പ്രീമിയര്‍ ലീഗ് പ്രീ സീസണ്‍ ഏഷ്യാ ടൂറിന്റെ ഭാഗമായി അടുത്തവര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലേതെങ്കിലും ഒന്നില്‍ മത്സരം നടത്താനാണ് പദ്ധതിയിടുന്നത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരശേഷം ബംഗ്ലാദേശിലും ഒരു മത്സരം കളിക്കാന്‍ മാഞ്ചസ്റ്റര്‍ പദ്ധിയിടുന്നുണ്ട്.