Asianet News MalayalamAsianet News Malayalam

പുകഞ്ഞ കൊള്ളി പുറത്ത്! ലോകകപ്പിന് ശേഷം പരിശീലന ക്യാംപില്‍ വരേണ്ട: ക്രിസ്റ്റ്യാനോയോട് മാഞ്ചസ്റ്റര്‍

യുണൈറ്റഡിലെ രണ്ടാംവരവില്‍ ആദ്യ സീസണില്‍ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വര്‍ഷം റൊണാള്‍ഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം വിടാന്‍ റൊണാള്‍ഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്.

Manchester United to terminate cristiano ronaldo contract
Author
First Published Nov 19, 2022, 12:03 PM IST

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ല. ലോകകപ്പിന് ശേഷം യുണൈറ്റഡിന്റെ പരിശീലന ക്യാംപിലേക്ക് മടങ്ങേണ്ടതില്ലെന്ന് ക്ലബ്ബ് അറിയിച്ചു. യുണൈറ്റഡിനെതിരായ വിവാദ പരാമര്‍ശത്തില്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ജൂലൈ വരെ കരാറുണ്ടെങ്കിലും അതിന് മുന്‍പ് കരാര്‍ റദ്ദാക്കാനായി അഭിഭാഷകരെയും ക്ലബ്ബ് നിയമിച്ചു. ഇതോടെ ജനുവരിയില്‍ തന്നെ താരത്തിന് പുതിയ ക്ലബ് നോക്കേണ്ടി വരും.

യുണൈറ്റഡിലെ രണ്ടാംവരവില്‍ ആദ്യ സീസണില്‍ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വര്‍ഷം റൊണാള്‍ഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം വിടാന്‍ റൊണാള്‍ഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്. മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിന് കഴിഞ്ഞ മാസം റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. പിന്നീടാണ് യുണൈറ്റഡ് വഞ്ചിച്ചുവെന്ന് അഭിമുഖത്തില്‍ റൊണാള്‍ഡോ ആരോപിച്ചത്.

ലോകകപ്പ് നേടിയാല്‍ വിരമിക്കും

ലോകകപ്പ് നേടിയാല്‍ വിരമിക്കുമെന്ന് കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. റോണോയുടെ പ്രതികരണം ഇങ്ങനെ... 'പരമാവധി എനിക്ക് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കണം. വിരമിക്കാന്‍ ഉചിതമായ പ്രായമാണ് 40. എന്നാല്‍ ഭാവി എന്താകുമെന്ന് പറയാനാവില്ല. ഗോള്‍കീപ്പര്‍ ഗോള്‍ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാള്‍ ഞാനായിരിക്കും. പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ അതിന് ശേഷം വിരമിക്കും' എന്നും സിആര്‍7 അഭിമുഖത്തില്‍ പറഞ്ഞു. 

മെസിയെ കുറിച്ച്

ലിയോണല്‍ മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, 16 വര്‍ഷങ്ങള്‍, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ വരികയും ഇടക്കിടെ ഫോണില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങള്‍ അങ്ങനെയല്ല. അദ്ദേഹം എന്റെയൊരു സഹതാരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും അര്‍ജന്റീനക്കാരിയായ എന്റെ ഭാര്യയും ആദരവോടെയേ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാന്‍ മെസിയെക്കുറിച്ച് പറയുക... ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അലിസണ്‍, മാര്‍ട്ടിനെസ്, കോര്‍ത്വാ... ഗോളടിക്കാര്‍ മാത്രമല്ല; വല കാക്കാനും വമ്പന്‍ നിരയുണ്ട്

Follow Us:
Download App:
  • android
  • ios